Categories

Headlines

‘പ്രധാനമന്ത്രിയുടെ ഒഴിവിനായി അനന്തമായി കാത്തിരിക്കില്ല’; കൊച്ചി മെട്രോ സര്‍ക്കാര്‍ വാര്‍ഷിക ദിനത്തില്‍ ഉദ്ഘാടനം ചെയ്യുമെന്ന് കടകംപള്ളി

തിരുവനന്തപുരം: കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയെ അനന്തമായി കാത്തിരിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷ ദിനമായ മെയ് 30ന് തന്നെ മെട്രോ ഉദ്ഘാടനം നടത്തുമെന്നും മന്ത്രി പറഞ്ഞു.


Also read ‘ഒരു കായിക താരത്തോട് ഇങ്ങനെ ചെയ്യുന്നത് ശരിയോ’; ഏജീസിനോട് ചോദ്യവുമായി വിനീതിന്റെ മറുപടി കത്ത് 


നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായ കൊച്ചിമെട്രോ ഉദ്ഘാടനത്തിന് തയ്യാറായി നില്‍ക്കുകയാണ് ഈ സാഹചര്യത്തിലാണ് ഉദ്ഘാടന ചടങ്ങിനായ് പ്രധാനമന്ത്രിയുടെ ഒഴിവിനായ് അനന്തമായി കാത്തിരിക്കില്ലെന്ന് മന്ത്രി പറഞ്ഞത്.

ഈ മാസം 30നു ഉദ്ഘാടനം നടക്കുമെന്ന് പറഞ്ഞ മന്ത്രി പ്രധാനമന്ത്രി ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും കൂട്ടിച്ചേര്‍ത്തു.കഴിഞ്ഞ ദിവസം മെട്രോയില്‍ ട്രാന്‍സ്ജെന്‍ഡേഴ്സിന് ജോലി നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ആദ്യഘട്ടത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ട 23 പേര്‍ക്കാണ് കൊച്ചി മെട്രോയില്‍ ജോലി നല്‍കുന്നത്.

മെട്രോയ്ക്ക് കേന്ദ്ര മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണറുടെ പച്ചക്കൊടി ലഭിച്ചത് ഈ ആഴ്ചയായിരുന്നു. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള പതിനൊന്ന് സ്റ്റേഷനുകളിലും പാളത്തിലും സുരക്ഷാ കമ്മീഷന്‍ നേരത്തേ പരിശോധന നടത്തിയിരുന്നു.


Dont miss ഷിംല മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്നും സി.പി.ഐ.എമ്മിന്റെ മികച്ച ഭരണ മാതൃക: അഞ്ചുവര്‍ഷത്തിനിടെ പരിഹാരമുണ്ടാക്കിയത് ഒട്ടേറെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് 


പരിശോധനയില്‍ നേരത്തേ തന്നെ കമ്മീഷന്‍ തൃപ്തി രേഖപ്പെടുത്തിയിരുന്നു. പാളം, സിഗ്നല്‍ സംവിധാനം, യാത്രക്കാരുടെ സുരക്ഷ, ഫയര്‍ ആന്റ് സേഫ്റ്റി തുടങ്ങിയകാര്യങ്ങളിലെല്ലാം കമ്മീഷന്‍ തൃപ്തി രേഖപ്പെടുത്തി. ചെന്നൈ, ബംഗളൂരു മെട്രോ സ്റ്റേഷനുകളേക്കാള്‍ മികച്ച നിലവാരമുള്ളതാണ് കൊച്ചിയിലെ സ്റ്റേഷനെന്നും സുരക്ഷാ കമ്മീഷന്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ സുരക്ഷാ ക്യാമറകള്‍ എല്ലാ സ്റ്റേഷനുകളിലും സ്ഥാപിക്കണമെന്നും പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും കമ്മീഷണര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.

Tagged with: