ന്യൂദല്‍ഹി: ദാമ്പത്യ ബന്ധത്തില്‍ അസ്വരസങ്ങള്‍ ഉണ്ടെന്ന വാര്‍ത്ത ബോളിവുഡ് നടി ശില്‍പ ഷെട്ടി നിഷേധിച്ചു. ഭര്‍ത്താവ് രാജ് കുന്ദ്രയുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്നും തങ്ങളിപ്പോള്‍ യു എസില്‍ അവധിക്കാലം ചെലവഴിക്കുകയാണെന്നും ട്വിറ്ററില്‍ കുറിച്ച സന്ദേശത്തില്‍ ശില്‍പ വ്യക്തമാക്കി.

‘ഗര്‍ഭിണിയാണെന്നാണാദ്യം കേട്ടത്. ഇപ്പോള്‍ മാധ്യമങ്ങള്‍ പറയുന്നു എന്റെ ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി അടുപ്പമാണെന്ന്. തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം വാര്‍ത്തകളില്‍ ഒരു സത്യവുമില്ല’. ശില്‍പ്പ ട്വിറ്ററില്‍ കുറിച്ചു.

Subscribe Us:

നേരത്തെ രാജകുന്ദ്രയ്ക്ക് ലണ്ടനിലെ ഒരുസ്തീയുമായി അടുപ്പമുണ്ടെന്നും ഇരുവരുമൊന്നിച്ച് യുറോപ്പില്‍ സന്ദര്‍ശനം നടത്തിയെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. രണ്ട് വര്‍ഷം മുന്‍പാണ് ലണ്ടനില്‍ ബിസിനസ് നടത്തുന്ന രാജ് കുന്ദ്രയെ ശില്‍പ്പ വിവാഹം കഴിച്ചത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമകളാണ് ശില്‍പയും കുന്ദ്രയും. ഇരുവരും ചേര്‍ന്ന് ലണ്ടനില്‍ ചെറിയ റസ്‌റ്റോറന്റുകളും നടത്തിവരുന്നുണ്ട്.