എഡിറ്റര്‍
എഡിറ്റര്‍
വിവാഹത്തിന് സമയം കിട്ടുന്നില്ല: ആന്‍ ആഗസ്റ്റിന്‍
എഡിറ്റര്‍
Wednesday 26th June 2013 1:01pm

ann-jomon

സമയം കിട്ടാത്തതിനാലാണ് വിവാഹം വൈകുന്നതെന്ന് നടി ആന്‍ അഗസ്റ്റിന്‍. വിവാഹം ഉറപ്പിച്ച് ഇത്ര നാള്‍ കഴിഞ്ഞിട്ടും വിവാഹം നടക്കാതിനെ കുറിച്ച് പലരും ചോദിക്കുന്നുണ്ടെന്നും എന്നാല്‍ കുറച്ചു  നാള്‍ കൂടി തങ്ങള്‍ പ്രണയിച്ച് നടക്കട്ടെയെന്നും ആന്‍ അഗസ്റ്റിന്‍ പറയുന്നു.

ജോമോനും തനിക്കും ഒരുപാട് ചിത്രങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട്. ജോമോന്‍ ശശികുമാര്‍ സംവിധാനം ചെയ്യുന്ന ബ്രാമണ്‍ എന്ന ചിത്രത്തിന്റെ തിരക്കിലാണ്. തമിഴ് സിനിമയിലേക്കുള്ള അദ്ദേഹത്തിന്റെ കാല്‍വെപ്പ് കൂടിയാണ് അത്.

Ads By Google

ഞാനാണെങ്കില്‍ ഇവിടെ കമ്മിറ്റ്‌ ചെയ്ത പല ചിത്രങ്ങളും ചെയ്ത് തീര്‍ക്കാനുണ്ട്. പിന്നെ എങ്ങനെയാണ് വിവാഹത്തിന് സമയം കണ്ടെത്തുക- ആന്‍ ചോദിക്കുന്നു.

ഇന്നത്തെ കാലഘട്ടത്തില്‍ കമ്മ്യണിക്കേഷന് ബുദ്ധിമൊട്ടൊന്നുമില്ലല്ലോ കണ്ടും കാണാതെയും എല്ലാം സംസാരിക്കാം. അതുകൊണ്ട് തന്നെ ജോമോനെ മിസ് ചെയ്യാറില്ലെന്നും ആന്‍ പറയുന്നു.

പ്രണയത്തിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് തങ്ങളെന്നും അധികം വൈകാതെ തന്നെ വിവാഹദിനം തീരുമാനിക്കുമെന്നും ആന്‍ പറയുന്നു.

Advertisement