എഡിറ്റര്‍
എഡിറ്റര്‍
കോണ്‍ഗ്രസ് ആരുമായും ധാരണയുണ്ടാക്കിയിട്ടില്ല: ഹൈക്കമാന്റ്
എഡിറ്റര്‍
Wednesday 30th January 2013 5:35pm

ന്യൂദല്‍ഹി: കോണ്ഗ്രസ് ഒരു സാമുദായിക സംഘടനയുമായും ധാരണയുണ്ടാക്കിയിട്ടില്ലെന്ന് ഹൈക്കമാന്റ്. ഹൈക്കമാന്റിന്റെ ഔദ്യോഗിക വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് വക്താവാണ് ഇക്കാര്യം അറിയിച്ചത്.

Ads By Google

കോണ്‍ഗ്രസ് ഹൈക്കമാന്റുമായുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് രമേശ് ചെന്നിത്തലയ്ക്ക് താക്കോല്‍ സ്ഥാനം ആവശ്യപ്പെടുന്നതെന്ന് കഴിഞ്ഞ ദിവസം എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

എന്നാല്‍ എന്‍.എസ്.എസ്സിന്റെ വാദം പൂര്‍ണമായും ഖണ്ഡിക്കുന്നതാണ് ഹൈക്കമാന്റിന്റെ പ്രസ്താവന. വിഷയത്തില്‍ ഇതാദ്യമായാണ് ഹൈക്കമാന്റ് പ്രതികരിക്കുന്നത്.

ഹൈക്കമാന്റുമായി ഉണ്ടാക്കിയ ധാരണപ്രകാരമാണ് ചെന്നിത്തലയെ സ്ഥാനാര്‍ത്ഥിയാക്കിയത്. ഈ ധാരണ മുഖ്യമന്ത്രി അട്ടിമറിക്കുകയാണ്. രമേശിനെ കൊണ്ടുവന്നത് എന്‍.എസ്.എസ് അല്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.

വിഷയത്തില്‍  ഇനി കോണ്‍ഗ്രസിന്റെ  ഒരു നേതക്കാളുമായും ചര്‍ച്ച ചെയ്യാന്‍ ഞങ്ങള്‍ തയ്യാറല്ലെന്നും കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് മാത്രമാണ് അറിയേണ്ടതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.

കോണ്‍ഗ്രസിന്റെ കാര്യം തീരുമാനിക്കുന്നത് പുറത്ത് നിന്നുള്ളവരല്ലെന്ന് കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോയും വ്യക്തമാക്കി.

Advertisement