മുംബൈ: വാര്‍ഷിക വരുമാനം അഞ്ചു ലക്ഷം രൂപയില്‍ കവിയാത്തവരെ നികുതിയില്‍ നിന്നും ഒഴിവാക്കാന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ തീരുമാനമായി.  31 അംഗങ്ങളാണ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലുള്ളത്. ഇതില്‍ തീരുമാനമെടുക്കാനായി സര്‍ക്കാരിന് നിവേദനം നല്‍കിയിട്ടുണ്ട്.

10 ലക്ഷം വാര്‍ഷിക വരുമാനം ഉള്ള ഒരാള്‍ 1,57 000 രൂപയാണ് ഇന്‍കം ടാക്‌സായി അടച്ചിരുന്നത്. എന്നാല്‍ സ്റ്റാന്റിഡ് കമ്മിറ്റി തീരുമാനം നിലവില്‍ വരുകയാണെങ്കില്‍ ഇനി മുതല്‍ 72000 രൂപ മാത്രം നികുതിയിനത്തില്‍ അടച്ചാല്‍ മതിയാവും.

Subscribe Us:

പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി തലവനും ബി.ജെ.പി നേതാവുമായ യശ്വന്ത് സിന്‍ഹയാണ് ഇത്തരമൊരു നിര്‍ദ്ദേശം ഗവണ്‍മെന്റിന് മുന്നില്‍ വച്ചത്. നിലവില്‍ 1,80000 രൂപ വരെ വാര്‍ഷിക വരുമാനമുള്ളവരുടെ കയ്യില്‍ നിന്നും നികുതി ഈടാക്കുന്നില്ല.

അഞ്ചു ലക്ഷം മുതല്‍ എട്ടു ലക്ഷം വരെ വരുമാനമുള്ളവരുടെ കയ്യില്‍ നിന്നും അതിന്റെ പത്ത് ശതമാനവും 8 ലക്ഷത്തിനും 20 ലക്ഷത്തിനും ഇടയില്‍ വരുമാനമുള്ളവരുടെ കയ്യില്‍ നിന്നും വരുമാനത്തിന്റെ 20 ശതമാനവുമാണ് നികുതിയിനത്തില്‍ പിടിക്കുന്നത്. 30 ലക്ഷത്തിനുമേല്‍ വാര്‍ഷികവരുമാനമുള്ളവര്‍ക്ക് അതിന്റെ മൂന്നിലൊരുഭാഗം നികുതിയിനത്തില്‍ അടയ്‌ക്കേണ്ടിയിരുന്നു. അതായത് ഏതാണ്ട് 7,72000 രൂപ. എന്നാല്‍ ഇത് 2,57000 രൂപയാക്കി കുറയ്ക്കണമെന്നുമാണ് കമ്മിറ്റിയുടെ തീരുമാനം.

സ്റ്റാന്‍ഡിംഗ് കമ്മിറ്റി സമര്‍പ്പിച്ച  ഈ നിര്‍ദ്ദേശത്തോടുള്ള സര്‍ക്കാരിന്റെ പ്രതികരണം എങ്ങനെയാണെന്ന് താമസിയാതെ അറിയാം. ചാരിറ്റബില്‍ വര്‍ക്കിനും മതസ്ഥാപനങ്ങളിലും നിന്നും വാങ്ങുന്ന നികുതിയുടെ കാര്യത്തിലും ഇളവു വരുത്താന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.ഈ മാസം 17 ാം തിയ്യതി ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനാണ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ തീരുമാനം.

Malayalam News

Kerala News In English