മുംബൈ: സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ട കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് പൂട്ടില്ലെന്ന് കിംഗ്ഫിഷര്‍ വൈസ് പ്രസിഡന്റ് പ്രകാശ് മിര്‍പുരി. കമ്പനി പൂട്ടുന്നുവെന്ന തരത്തിലുള്ള എല്ലാ അഭ്യൂഹങ്ങളും കമ്പനി നിഷേധിക്കുന്നതായി അദ്ദേഹം പറഞ്ഞു.

കിംഗ്ഫിഷര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സഞ്ജയ് അഗര്‍വാള്‍ ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് സമരം ചെയ്ത പൈലറ്റുമാരോട്, ജോലിക്ക് കയറിയില്ലെങ്കില്‍ കമ്പനി പൂട്ടുമെന്ന് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സമരം ചെയ്യുന്ന പൈലറ്റുമാരുമായി കിംഗ്ഫിഷര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സഞ്ജയ് അഗര്‍വാള്‍ നടത്തിയിരുന്നുവെങ്കിലും കമ്പനി പൂട്ടുമെന്ന് അദ്ദേഹം പറഞ്ഞിട്ടില്ലെന്ന് പ്രകാശ് മിര്‍പുരി കൂട്ടിച്ചേര്‍ത്തു.

കിംഗ്ഫിഷറിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ച ആദായ നികുതി വകുപ്പിന്റെ നടപടികള്‍ പിന്‍വലിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. പൈലറ്റുമാരെ ജോലിയിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള ചര്‍ച്ചകളും നടക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

സേവന നികുതി അടച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സേവന നികുതി വകുപ്പ് കിംഗ്ഫിഷറിന്റെ 40 അക്കൗണ്ടുകളാണ് കഴിഞ്ഞ ദിവസം മരവിപ്പിച്ചത്.

Malayalam news

Kerala news in English