എഡിറ്റര്‍
എഡിറ്റര്‍
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളുടെ സമരം: വാര്‍ത്ത തെറ്റെന്ന് ക്രിക്കറ്റ് അസോസിയേഷന്‍
എഡിറ്റര്‍
Sunday 3rd June 2012 1:39pm

മെല്‍ബണ്‍: പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിഫലത്തുക നിശ്ചയിക്കുന്നതു സംബന്ധിച്ച വിഷയങ്ങളെച്ചൊല്ലി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍ സമരത്തിനു തയാറെടുക്കുന്നതായി വന്ന 
റിപ്പോര്‍ട്ട്‌ തെറ്റാണെന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് അസോസിയേഷന്‍.

അടുത്തമാസം ഇംഗ്ലണ്ടില്‍ നടക്കാന്‍ പോകുന്ന ഏകദിന മത്സരങ്ങളിലും, സെപ്റ്റംബറില്‍ ശ്രീലങ്കയില്‍ തുടങ്ങുന്ന ട്വന്റി20 ലോകകപ്പിലും മത്സരങ്ങള്‍ ബഹിഷ്‌കരിക്കാനാണ് ഓസ്‌ട്രേലിയന്‍ താരങ്ങള്‍ തീരുമാനിച്ചിരിക്കുന്നതെന്നായിരുന്നു ഒരു പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്തത്.

സാമ്പത്തിക ബുദ്ധിമുട്ടില്ലാത്ത തരത്തിലാണ് ടീം മാനേജ്‌മെന്റ് മുന്നോട്ടുപോകുന്നത്. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിഫലത്തുക താരങ്ങള്‍ക്ക് നല്‍കും.

ക്രിക്കറ്റ് അസോസിയേഷനും താരങ്ങളും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ അറിയാമെന്നും അല്ലാതെ മത്സരം ഉപേക്ഷിക്കാന്‍ താരങ്ങള്‍ തീരുമാനിച്ചിട്ടില്ലെന്നും അസോസിയേഷന്‍ വ്യക്തമാക്കി.

Advertisement