Administrator
Administrator
ദല്‍ഹി ബെല്ലിയില്‍ ശരീരപ്രദര്‍ശനമില്ല:ആമിര്‍
Administrator
Saturday 14th May 2011 2:13pm

amir-khanമുംബൈ:ഹിന്ദി സിനിമാ വ്യവസായത്തെ പുനര്‍നിര്‍വചിക്കാനുള്ള ശ്രമത്തിലാണ് ആമീര്‍ ഖാന്‍. അഭിനയത്തിലും സംവിധാനത്തിലും പലപ്പോഴും പരീക്ഷണങ്ങള്‍ നടത്തുന്ന ആമീര്‍, ‘ദല്‍ഹി ബെല്ലി’ എന്ന പുതിയ ചിത്രമാണ് പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കുന്നത്.

ഈ ചിത്രം പൂര്‍ണ്ണമായും മുതിര്‍ന്നവര്‍ക്കുവേണ്ടിയുള്ളതാണ്. പക്ഷേ ശരീരപ്രദര്‍ശനം ഒട്ടുമില്ലാത്ത ചിത്രമായിരിക്കുമിതെന്ന് ആമിര്‍ പറയുന്നു. പെണ്‍കുട്ടികളെ കുട്ടിക്കുപ്പായമിടുവിച്ച് ക്യാമറയുടെ മുന്നിലേക്ക് കൊണ്ടുവരില്ല. എന്നാല്‍ ചിത്രം പൂര്‍ണ്ണമായും സീരിയസ് ടൈപ്പായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.ജൂലൈ ഒന്നിന് പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ പ്രസക്തഭാഗങ്ങളുടെ വിക്ഷേപണത്തെത്തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുടുംബസദസിനെ ലക്ഷ്യംവെച്ചുകൊണ്ടല്ലാത്ത ആമീറിന്റെ ആദ്യത്തെ സംരംഭമാണ് ‘ദല്‍ഹി ബെല്ലി’. എന്റെ സിനിമകള്‍ സാധാരണയായി കുടുംബങ്ങളെ കേന്ദ്രീകരിച്ചുള്ളതോ പ്രത്യേക സന്ദേശങ്ങളുള്‍ക്കൊള്ളുന്നതോ ആണ്. എന്നാല്‍ കുട്ടികള്‍ക്കോ കുടുംബങ്ങള്‍ക്കോ വേണ്ടിയല്ലാതെ മുതിര്‍ന്നവര്‍ക്കുമാത്രമായി സിനിമയിറക്കുന്നത് ആദ്യമായിട്ടാണ. അസഭ്യമായ ഭാഷയുള്ള ഈ സിനിമയ്ക്ക് ഞങ്ങള്‍ക്ക് അഡല്‍റ്റ് സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടുണ്ട്. ഞാന്‍പോലും ഇത്തരത്തിലുള്ള ഭാഷകള്‍ ഉപയോഗിക്കാറില്ല. പക്ഷേ ഈ സിനിമയ്ക്ക് ഈ ഭാഷ യോജിക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത-ആമിര്‍ പറഞ്ഞു.

അഭിനയ് ഡിയോ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇമ്രാന്‍ ഖാന്‍, വീര്‍ ദാസ്, കുനാല്‍ റോയ് കപൂര്‍ എന്നിവരാണ് അഭിനേതാക്കള്‍.

കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ സിനിമാപഠനം പൂര്‍ത്തിയാക്കിയ അക്ഷത് വര്‍മയാണ് ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

ഒരു നിര്‍മ്മാതാവെന്ന നിലയില്‍ അഭിനയി ഡിയോയുടെ സംവിധാനകലയില്‍ ഞാന്‍ സന്തുഷ്ടനാണ്. ഞങ്ങള്‍ക്ക് അദ്ദേഹത്തിന്മേലുള്ള വിശ്വാസത്തെ സംരക്ഷിക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്.ചിത്രത്തില്‍ കുനാല്‍ ചെയ്ത വേഷം എന്നോടാവശ്യപ്പെട്ടിരുന്നു. ഞാനത് സ്‌നേഹപൂര്‍വം നിരസിക്കുകയായിരുന്നു. ഈ സിനിമയില്‍ അഭിനയിക്കുക എന്നതിലുപരി ഇതിന്റെ നിര്‍മ്മാണത്തില്‍ പങ്കാളിയാവുക എന്നതാണ് എന്നെ സന്തോഷിപ്പിക്കുന്നത്. പക്ഷേ ഈ സിനിമയില്‍ കുനാലിന്റെ കഥാപാത്രം വളരെ അലസനും തടിയനുമാണ്. തടി കുറയ്ക്കാന്‍ ഒരുപാട് കഷ്ടപ്പെട്ടതുകൊണ്ട് വീണ്ടും അത് കൂട്ടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല-ആമീര്‍ പറഞ്ഞു.

Advertisement