ലണ്ടന്‍:  ക്യാപ്റ്റന്‍ ടെറിയുടെ പരിക്കില്‍ തകര്‍ന്നിരിക്കുകയാണ് ചെല്‍സിയ. പരിക്ക് എത്രയും വേഗം ഭേദമായി ടെറി ഉടന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ടീം.

ടെറിയുടെ പരിക്ക് ഗുരുതരമല്ലെന്നും ആഴ്ച്ചകള്‍ക്കുള്ളില്‍ തന്നെ അദ്ദേഹം കളിക്കളത്തിലേക്ക് മടങ്ങി വരുമെന്നുമാണ് ടീം പറയുന്നത്.

Ads By Google

കാല്‍മുട്ടിന് പരിക്കേറ്റ ടെറി അടുത്ത സീസണില്‍ നടക്കുന്ന ലിവര്‍പൂളുമായുള്ള മത്സരത്തിലൂടെ തിരിച്ചുവരുമെന്നാണ് ചെല്‍സിയ അറിയിച്ചിരിക്കുന്നത്.

തങ്ങളുടെ വെബ്‌സൈറ്റിലാണ് ചെല്‍സിയ ടെറിയുടെ ആരോഗ്യത്തെ കുറിച്ചുള്ള പ്രതീക്ഷ പങ്കുവെച്ചത്. ‘ ജോണ്‍ ടെറിയുടെ എം.ആര്‍.ഐ സ്‌കാന്‍ ഇന്ന് ലഭിച്ചു. പേടിക്കാനുള്ളതൊന്നും ഇല്ല. അദ്ദേഹം ഉടന്‍ തിരിച്ചുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.’ ചെല്‍സിയ വെബ്‌സൈറ്റില്‍ പറയുന്നു.

ചെല്‍സിയയുടെ സൂപ്പര്‍താരത്തിന്റെ പരിക്ക് ടീമിനെ ചെറുതായൊന്നുമല്ല ഉലയ്ക്കുന്നത്. ടെറി ടീമില്‍ തിരിച്ചെത്തുന്ന ദിവസവും കാത്തിരിക്കുകയാണ് ടീമംഗങ്ങള്‍.