എഡിറ്റര്‍
എഡിറ്റര്‍
കിംഗ്ഫിഷറിന് കൂടുതല്‍ വായ്പ അനുവദിക്കില്ലെന്ന് കേന്ദ്രം; 40 സര്‍വീസുകള്‍ റദ്ദാക്കി
എഡിറ്റര്‍
Tuesday 13th March 2012 8:27pm

മുംബൈ: സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴറുന്ന കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന് കൂടുതല്‍ വായ്പ അനുവദിക്കില്ലെന്ന് കേന്ദ്ര ധനകാര്യ മന്ത്രി പ്രണബ് മുഖര്‍ജി. 2011 ആഗസ്ത് വരെ ബാങ്കിന് നല്‍കാനുള്ള മുഴുവന്‍ കുടിശ്ശികയും കിംഗ്ഫിഷര്‍ അടച്ചു തീര്‍ത്തതായും അദ്ദേഹം വ്യക്തമാക്കി.

കിംഗ്ഫിഷറിന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 1500 കോടിയുടെ ലോണ്‍ അനുവദിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്ന് രാജ്യസഭയില്‍ വിശദീകരണം നല്‍കുകയായിരുന്നു പ്രണബ് മുഖര്‍ജി.

അതിനിടെ, പൈലറ്റുമാരുടെ സമരത്തെ തുടര്‍ന്ന് കിംഗ്ഫിഷകര്‍ ന്നലെ 40-ഓളം വിമാന സര്‍വീസുകള്‍ റദ്ദാക്കി. ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് പൈലറ്റുമാരും ജീവനക്കാരും പണിമുടക്കുകയായിരുന്നു. എന്നാല്‍, പൈലറ്റുമാരുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്നും പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്നും വിജയ് മല്യ അറിയിച്ചു.

ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതാണ് കിംഗ്ഫിഷറില്‍ ഇപ്പോള്‍ പ്രതിസന്ധി രൂക്ഷമാക്കിയത്. ഇതേത്തുടര്‍ന്ന് കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ വിമാന ടിക്കറ്റുകള്‍ വിതരണം ചെയ്യേണ്ടെന്ന് ഇന്റര്‍നാഷണല്‍ എയര്‍ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (അയാട്ട) തീരുമാനിച്ചതും, കിംഗ്ഫിഷറിന് ഇന്ധനം നല്‍കുന്നത് ഭാരത് പെട്രോളിയം നിര്‍ത്തിവെച്ചതും കിംഗ്ഫിഷറിനെ തകിടംമറിച്ചിരിക്കുകയാണ്.

7057 കോടിയുടെ കടബാധ്യതയിലും 1027 കോടിയുടെ നഷ്ടത്തിലുമാണു കിംഗ്ഫിഷര്‍ പ്രവര്‍ത്തിക്കുന്നത്.

Malayalam news

Kerala news in English

Advertisement