എഡിറ്റര്‍
എഡിറ്റര്‍
അസഹിഷ്ണുത പ്രചരിപ്പിക്കുന്ന ഇന്ത്യക്കാര്‍ക്ക് രാജ്യത്ത് സ്ഥാനമില്ല: പ്രണബ് മുഖര്‍ജി
എഡിറ്റര്‍
Friday 3rd March 2017 1:44pm

 

കൊച്ചി: അസഹിഷ്ണുത പ്രചരിപ്പിക്കുന്ന ഇന്ത്യക്കാര്‍ക്ക് രാജ്യത്ത് ഇടമില്ലെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. കൊച്ചിയില്‍ ആറാമത് കെ.എസ് രാജാമണി മെമ്മോറിയല്‍ ലെക്ച്ചര്‍ സമ്മേളനത്തില്‍ ഇന്ത്യ@70 എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുവേയാണ് രാഷ്ട്രപതി അസഹിഷ്ണുത മനോഭാവത്തിനെതിരെ രംഗത്തെത്തിയത്.


Also read അന്നു രാവിലെ പരിശീലനത്തിനിടയില്‍ സംഭവിച്ചത് ഇതായിരുന്നു; ; വിരമിക്കലിലേക്ക് നയിച്ച സാഹചര്യം വ്യക്തമാക്കി സച്ചിന്‍ 


രാജ്യത്ത് നിലനില്‍ക്കുന്ന വിവിധ പ്രശ്‌നങ്ങളുടെയും രാംജാസ് കോളേജ് ആക്രമങ്ങളുടെയും പശ്ചാത്തലത്തിലാണ് രാഷ്ട്രപതിയുടെ അഭിപ്രായപ്രകടനം. രാജ്യത്ത് യുക്തിപൂര്‍വ്വമായ വിമര്‍ശനങ്ങള്‍ക്കും ഭിന്നാഭിപ്രായങ്ങള്‍ക്കും ഇടമുണ്ടെന്നു പറഞ്ഞ പ്രണബ് മുഖര്‍ജി രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ആവിഷ്‌കാര സ്വാതന്ത്രം ഭരണഘടന ഉറപ്പു നല്‍കുന്നുവെന്നും വ്യക്തമാക്കി.

ദല്‍ഹി രാംജാസ് കേളോജില്‍ വിദ്യര്‍ത്ഥികളെ ക്രൂര മര്‍ദ്ദനത്തിനിരയാക്കിയ എ.ബി.വി.പിയുടെ നിലാപാട് രാജ്യത്ത് ചര്‍ച്ചയാകുന്ന സാഹചര്യത്തിലാണ് കൊച്ചിയില്‍ പ്രണബ് മുഖര്‍ജി അസഹിഷ്ണുതാ മനോഭാവത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. എ.ബി.വി.പി അക്രമങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ക്യാമ്പെയ്ന്‍ ആരംഭിച്ച ഗുര്‍മെഹര്‍ കൗര്‍ എന്ന വിദ്യാര്‍ത്ഥിനിക്കെതിരെ ബലാത്സംഗ ഭീഷണിയും കൊലപാതക ഭീഷണിയും എ.ബി.വി.പി ഉയര്‍ത്തിയിരുന്നു.


Dont miss തമിഴ്‌നാട്ടിലെ കോളകളുടെ നിരോധനം ജനാധിപത്യ മൂല്യങ്ങള്‍ക്കെതിര്; കോള കമ്പനികള്‍ക്കായി കേന്ദ്ര ഭക്ഷ്യമന്ത്രി 


തങ്ങള്‍ക്കെതിരെ അഭിപ്രായപ്രകടനം നടത്തുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്ന സംഘപരിവാര്‍ നയങ്ങള്‍ക്കെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധമാണ് ഉയര്‍ന്ന് വരുന്നത്. ഈ സാഹചര്യത്തിലാണ് അഭിപ്രായ സ്വാതന്ത്രം എല്ലാ പൗരന്മാര്‍ക്കും ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ടെന്നും മറിച്ചുള്ളവര്‍ക്ക് ഇന്ത്യയില്‍ സ്ഥാനമില്ലെന്നുമുള്ള രാഷ്ട്രപതിയുടെ പ്രസ്ഥാവന.

Advertisement