ഇസ്‌ലാമാബാദ്: അല്‍ഖയിദാ തലവന്‍ ഉസാമ ബിന്‍ ലാദനെ കൊലപ്പെടുത്തിയ ഓപ്പറേഷനില്‍ പാക്കിസ്ഥാന്‍ സൈന്യം പങ്കെടുത്തിരുന്നില്ലെന്ന് പാക് സര്‍ക്കാര്‍. ഓപ്പറേഷന്‍ അമേരിക്കയുടേത് മാത്രമാണെന്നും പാക്കിസ്ഥാന്‍ ഔദ്യോഗികമായി പ്രതികരിച്ചു.

എന്നാല്‍ ഉസാമയുടെ മരണം ലോകസമാധാനത്തിന് ഗുണകരമാകുമെന്ന് പാക്കിസ്ഥാന്‍ അഭിപ്രായപ്പെട്ടു. അതിനിടെ ഉസാമയുടെ കൊലപാതകത്തെക്കുറിച്ച് അമേരിക്കയും പാക്കിസ്ഥാനും നടത്തിയ പ്രസ്താവനകളില്‍ വൈരുധ്യം വ്യക്തമായിട്ടുണ്ട്.

ഉമാസയ്‌ക്കെതിരായ നീക്കത്തില്‍ പാക് സൈന്യം സഹായിച്ചുവെന്നും ഭീകരവാദത്തിനെതിരേ ഇനിയും പാക്കിസ്ഥാനുമായി സഹകരിച്ചുപ്രവര്‍ത്തിക്കുമെന്നുമായിരുന്നു പ്രസിഡന്റ് ഒബാമ വൈറ്റ്ഹൗസില്‍ പറഞ്ഞത്. എന്നാല്‍ ഇതിന് വിരുദ്ധമായ നിലപാടാണ് പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്.