പത്തനംതിട്ട: രാഹുല്‍ ഈശ്വറിന് ശബരിമല ശ്രീകോവിലിനുള്ളില്‍ കടക്കാനുള്ള അവകാശമില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് രാജഗോപാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുന്‍കൂട്ടിയുള്ള അനുവാദമില്ലാതെ തന്നിഷ്ടപ്രകാരമാണ് തന്ത്രി ഇത്തരമൊരു കാര്യത്തിന് മുതിര്‍ന്നത്. ശ്രീകോവിലിനുള്ളില്‍ പുറത്തുനിന്നൊരാള്‍ കടക്കണമെങ്കികല്‍ ദേവസ്വത്തിന്റെ അനുമതി വേണം

ശബരിമലയിലെ ആചാരനാനുഷ്ടാനങ്ങള്‍ പാലിക്കാന്‍ ബാധ്യതയുള്ളവര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത് അംഗീകരിക്കാനാവില്ല. ശ്രീകോവിലിനുള്ളില്‍ ആര് കയറണമെന്ന് തീരുമാനിക്കേണ്ടത് തന്ത്രിയാണെന്നും അവസാനവാക്ക് തന്ത്രിയുടേതാണെന്നുള്ള വാദങ്ങള്‍ പ്രചരിച്ചിരുന്നു. ഇങ്ങനെയുളള പ്രസ്താവനകള്‍ നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്. പൂജയെക്കുറിച്ചും താന്ത്രിക കാര്യങ്ങളെ കുറിച്ചും തീരുമാനിക്കാന്‍ തന്ത്രിക്ക് അവകാശമുണ്ട്, അത് അംഗീകരിക്കുന്നു. തന്ത്രി പൂജാകാര്യങ്ങള്‍ ചെയ്യുന്നതിന് അദ്ദേഹത്തിന് വേതനം നല്‍കുന്നുണ്ട്. ദേവസ്വത്തിന്റെ അനുമതി വേണ്ടിടത്ത് അത് വാങ്ങിയേ മതിയാവൂ.

Subscribe Us:

ശബരിമല തന്ത്രി ദേവസ്വം ബോര്‍ഡിന്റെ ഡിസിപ്ലിനറി കണ്‍ട്രോളിന് വിധേയനാണ്. ശ്രീകോവിലില്‍ സഹായിയായി ആരെ കൊണ്ടുവരണമെങ്കിലും അതിന് അപേക്ഷ നല്‍കണം. അതില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ദേവസ്വം ബോര്‍ഡാണ്. ശ്രീകോവിലില്‍ കയറാന്‍ വന്നവന്‍ തന്ത്രിയോ പൂജാരിയോ അല്ല. ദേവസ്വം ബോര്‍ഡിന്റെ നിയമാവലി അറിഞ്ഞിട്ടും ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത് ക്രമിനല്‍ കുറ്റമാണെന്നും ദേവസ്വം പ്രസിഡന്റ് രാജഗോപാല്‍ പറഞ്ഞു. ഇന്നലെ രാഹുല്‍ ഈശ്വര്‍ ദേവസ്വം ബോര്‍ഡിന്റെ അനുമതിയില്ലാതെ ശ്രീകോവിലിനുള്ളില്‍ കടക്കാന്‍ ശ്രമിച്ചത് വിവാദമായിരുന്നു.