Categories

സോമനാഥുമായി നയപരമായ ഭിന്നതയില്ലെന്ന് യെച്ചൂരി

somanadh chatergyകൊല്‍ക്കത്ത: സോമനാഥ് ചാറ്റര്‍ജിയുമായി നയപരമായ ഭിന്നതയില്ലെന്ന് സി.പി.ഐ.എം പോളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി. പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് സോമനാഥ് ചാറ്റര്‍ജി ഇറങ്ങിയിരുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കാന്‍ എല്ലാവരോടും ആവശ്യപ്പെട്ടിരുന്നു. സോമനാഥ് ചാറ്റര്‍ജി അങ്ങിനെയാണ് പ്രചാരണ രംഗത്തെത്തിയതെന്ന് യെച്ചൂരി പറഞ്ഞു. അദ്ദേഹം പ്രചാരണരംഗത്തുണ്ടാകുന്നത് സി.പി.ഐ.എമ്മിന് ഏറെ ഗുണംചെയ്യുമെന്നും പോളിറ്റ്ബ്യൂറോ അംഗം വ്യക്തമാക്കി.

രാഷ്ട്രീയമായി ചാറ്റര്‍ജിയുമായി പാര്‍ട്ടിക്ക് ഭിന്നതയില്ല. എന്നാല്‍ അദ്ദേഹത്തെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇപ്പോള്‍ നടക്കില്ലെന്ന് യെച്ചൂരി പറഞ്ഞു. അതിനിടെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കുന്നതിനെ കുറിച്ച് ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് സോമനാഥ് ചാറ്റര്‍ജിയും വ്യക്തമാക്കിയിട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.