തിരുവനന്തപുരം: പാര്‍ട്ടിയുമായി താന്‍ തര്‍ക്കത്തിലല്ലെന്ന് മുഖ്യമന്ത്രി വി.എസ് അച്ച്യുതാനന്ദന്‍. താന്‍ മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി പറയട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി ആയ ശേഷം ഭരണ നടപടികളുമായി ബന്ധപ്പെട്ട് ചില അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. ഇത് പിണറായിക്കും തനിക്കുമെതിരേ നടപടിയെടുക്കുന്നതില്‍വരെയത്തി.

ഞാനും കൂടി ഉള്‍പ്പെട്ടതാണ് പാര്‍ട്ടി സംവിധാനം. തമ്പ്രാന്‍അടിയാന്‍ ബന്ധമല്ല പാര്‍ട്ടിയിലുള്ളത്. 86ല്‍ പി.ബിയിലെത്തിയ ശേഷം 20 വര്‍ഷത്തേക്ക് തനിക്കെതിരെ യാതൊരു നടപടികളും ഉണ്ടായിട്ടില്ല. എസ്.എന്‍.എസി ലാവലിന്‍ കേസ് കോടതിയിലായതിനാല്‍ അതില്‍ അഭിപ്രായം പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും വി.എസ് വ്യക്തമാക്കി.

‘ഞാന്‍ എന്റെ രാഷ്ട്രീയം’ എന്ന തെരഞ്ഞെടുപ്പ് പരിപാടിക്ക് വേണ്ടി ഇന്ത്യാവിഷന്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എം.പി.ബഷീറിന് നല്‍കിയ അഭിമുഖത്തിലാണ് വി.എസ് ഇക്കാര്യം വ്യക്തമാക്കിയത്.