Categories

റ­ബ്ബ­റി­ന്റെ ഇ­റ­ക്കു­മ­തി­ച്ചു­ങ്കം പു­ന­പ്പരി­ശോ­ധി­ക്കി­ല്ലെ­ന്ന് കേന്ദ്രം

ന്യൂ­ദല്‍ഹി: റ­ബ്ബ­റി­ന്റെ ഇ­റ­ക്കു­മ­തി­ച്ചു­ങ്കം കു­റ­ച്ച ന­ടപ­ടി തല്‍­ക്കാ­ലം പു­ന­പ്പരി­ശോ­ധി­ക്കി­ല്ലെ­ന്ന് കേന്ദ്രം വ്യ­ക്ത­മാക്കി. എ­ന്നാല്‍ ര­ണ്ടാ­ഴ്­ച്ച കൂ­ടു­മ്പോള്‍ ആ­ഭ്യ­ന്ത­ര റ­ബ്ബ­റി­ന്റെ വി­ല അ­ന്താ­രാ­ഷ്ട്ര വി­ല­യു­മാ­യി താ­ര­തമ്യം ചെ­യ്യു­മെ­ന്ന് കേ­ന്ദ്ര­മ­ന്ത്രി ആന­ന്ദ് ശര്‍­മ യു ഡി എ­ഫ് എം പി­മാ­രു­ടെ സം­ഘ­ത്തി­ന് ഉ­റ­പ്പു­നല്‍­കി.

കെ പി ധ­ന­പാലന്‍, ജോ­സ് കെ മാ­ണി, പി ടി തോ­മസ്, ആന്റോ ആന്റ­ണി എ­ന്നി­വ­രാ­യി­രു­ന്നു കേ­ന്ദ്ര­മ­ന്ത്രി­യെ സ­ന്ദര്‍­ശി­ച്ചത്. റ­ബ്ബര്‍ ഇ­റ­ക്കുമ­തി ചെ­യ്യാ­നു­ള്ള തീ­രു­മാ­നം പു­ന­പ്പരി­ശോ­ധി­ക്ക­ണ­മെ­ന്ന­താ­യി­രു­ന്നു എം പി­മാ­രു­ടെ പ്രധാ­ന ആ­വ­ശ്യം. രാ­ജ്യ­ത്ത് ആ­വ­ശ്യ­ത്തി­ന് റ­ബ്ബര്‍ ല­ഭി­ക്കാ­നി­ല്ല. ഇ­ന്ത്യ­യി­ലെ സാ­ഹ­ച­ര്യ­ങ്ങള്‍ പ­രി­ഗ­ണി­ച്ചാ­ണ് ഇ­റ­ക്കുമ­തി ചെ­യ്യാ­നു­ള­ള തീ­രു­മാ­ന­മെ­ടു­ത്ത­തെന്നും മന്ത്രി ശര്‍­മ സംഘ­ത്തെ അ­റി­യിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.