Administrator
Administrator
ജനാര്‍ദ്ദന റെഡ്ഡിക്ക് ജാമ്യം നിഷേധിച്ചു
Administrator
Tuesday 13th September 2011 12:23pm

ബാംഗ്ലൂര്‍: അനധികൃത ഖനനകേസില്‍ മുന്‍മന്ത്രി ജനാര്‍ദ്ദന റെഡ്ഡിക്ക് ജാമ്യം നിഷേധിച്ചു. ഒബലാപുരം മൈനിംങ് കമ്പനി എം.ഡി ശ്രീനിവാസ റെഡ്ഡിക്കും കോടതി ജാമ്യം നിഷേധിച്ചു. സെപ്റ്റംബര്‍ 19വരെ ഇവരെ സി.ബി.ഐ കസ്റ്റഡിയില്‍വിട്ടുകൊണ്ട് കോടതി ഉത്തരവിട്ടു.

സെപ്റ്റംബര്‍ അഞ്ചിനാണ് ജനാര്‍ദ്ദന റെഡ്ഡിയെയും ശ്രീനിവാസ റെഡ്ഡിയെയും സി.ബി.ഐ അറസ്റ്റുചെയ്തത്. അഴിമതി തടയല്‍, ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. സി.ബി.ഐ നടത്തിയ പരിശോധനയില്‍ മുന്ന് കോടിരൂപയും 30 കിലോ സ്വര്‍ണ്ണവും ജനാര്‍ദ്ദന റഡ്ഡിയുടെ വീട്ടില്‍ നിന്നും 1.5 കോടി രൂപ ശ്രീനിവാസ റെഡ്ഡിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തിയിരുന്നു.

അനധികൃതമായി ഖനനം നടത്തിയതിന് റെഡ്ഡി സഹോദരന്‍മാരായ ജനാര്‍ദന റെഡ്ഡി, കരുണാകര റെഡ്ഡി എന്നിവര്‍ക്കെതിരെ ലോകായുക്ത റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. കര്‍ണാടകയില്‍ നിന്ന് ഇരുമ്പയിര് കടത്തിയതായാണ് ഇവര്‍ക്കെതിരെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നത്. ജനാര്‍ദ്ദന റെഡ്ഡിക്കെതിരെ സന്ദൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ഒന്‍പതു ജാമ്യമില്ലാ വാറന്റുകള്‍ പുറപ്പെടുവിച്ചിരുന്നു.

Advertisement