എഡിറ്റര്‍
എഡിറ്റര്‍
വോഡഫോണ്‍ കേസില്‍ ധൃതിപിടിച്ച നടപടിയുണ്ടാവില്ലെന്ന് ചിദംബരം
എഡിറ്റര്‍
Tuesday 4th September 2012 9:10am

ന്യൂദല്‍ഹി: വൊഡഫോണ്‍ നികുതി കേസില്‍ ധൃതിപിടിച്ചുള്ള നടപടി ഉണ്ടാകില്ലെന്ന് ധനമന്ത്രി പി. ചിദംബരം പറഞ്ഞു. പെട്ടെന്ന് തീരുമാനം എടുക്കാന്‍ സാധിക്കുന്നത്ര ചെറിയ തുകയുടെ പ്രശ്‌നമല്ല ഇതെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ഥസാരഥി ഷോം കമ്മിറ്റിയുടെ അന്തിമ റിപ്പോര്‍ട്ടിന് ശേഷമേ ധനകാര്യമന്ത്രാലയം അന്തിമ തീരുമാനം സ്വീകരിക്കൂ. ആദായ നികുതി നിയമം ഭേദഗതി ചെയ്ത സ്ഥിതിയില്‍ നികുതി പിരിക്കാനായി ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കുമോ എന്ന് ചോദിച്ചപ്പോഴാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

Ads By Google

2007 ല്‍ കേയ്മാന്‍ ദ്വീപില്‍ നടന്ന ഇടപാടിലൂടെ എസാര്‍ ഹച്ചിന്‍സന്റെ ഓഹരി ബ്രിട്ടീഷ് കമ്പനിയായ വൊഡഫോണ്‍ വാങ്ങിയതിന് ചുമത്തിയ 11,218 കോടിയുടെ നികുതി നടപടി സുപ്രീംകോടതി റദ്ദാക്കിയിരുന്നു. കോടതി വിധി മറികടക്കാന്‍ മുന്‍ ധനമന്ത്രി പ്രണബ് മുഖര്‍ജി പാര്‍ലമെന്റില്‍ ആദായ നികുതി ഭേദഗതി നിയമം കൊണ്ടുവന്ന് പാസാക്കിയിരുന്നു. പലിശസഹിതം 20,000 കോടി രൂപ വൊഡഫോണ്‍ അടയ്‌ക്കേണ്ടിവരും.

Advertisement