Categories

മൂന്നാറില്‍ യുദ്ധസമാനമായ ഒഴിപ്പിക്കലുണ്ടാകില്ല: തിരുവഞ്ചൂര്‍

thiruvanchoor radhakrishnanമൂന്നാര്‍: മൂന്നാറില്‍ യുദ്ധസമാനമായ ഒഴിപ്പിക്കലുണ്ടാവില്ലെന്ന് റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മൂന്നാറിലെ ചിന്നക്കനാലിലെ സന്ദര്‍ശനവേളയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദൗത്യസംഘം ഒഴിപ്പിച്ചതിനുശേഷം വീണ്ടും കൈയേറിയ സ്ഥലമാണ് മന്ത്രി സന്ദര്‍ശിക്കുന്നത്. ചിന്നക്കനാലിനുശേഷം അദ്ദേഹം ആദിവാസികള്‍ക്ക് അനുവദിച്ചുകൊടുത്തിട്ടുള്ള 301 കോളനി സന്ദര്‍ശിക്കും.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുസംഭവിച്ചതുപോലെയുള്ള ഒഴിപ്പിക്കലുണ്ടാകില്ലെന്നും മൂന്നാറില്‍ ഇപ്പോള്‍ ദൗത്യസംഘത്തിന്റെ ആവശ്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.

മൂന്നാറിലെ സര്‍ക്കാര്‍ ഭൂമിയുടെ കൈയേറ്റത്തിന്റെ ഗുരുതരാവസ്ഥ മനസിലാക്കിയതുകൊണ്ടാണ് അടിയന്തരമായി മൂന്നാര്‍ സന്ദര്‍ശിക്കാന്‍ മന്ത്രി തീരുമാനിച്ചത്.കൈയേറ്റം സംബന്ധിച്ചു വ്യക്തമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ അദ്ദേഹം ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്.

തിരഞ്ഞെടുപ്പ് സമയത്ത് സര്‍ക്കാരും ജനങ്ങളും തെരഞ്ഞെടുപ്പിന്റെ ആവേശത്തിലായിരുന്നു. ഈ അവസരം മുതലെടുത്ത് മൂന്നാര്‍ ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും വ്യാപകമായി ഭൂമി കൈയ്യേറിയിട്ടുണ്ട്.

ചെങ്ങറ ഭൂസമരവുമായി ബന്ധപ്പെട്ട് ഭൂമി നല്കിയിട്ടുള്ള ഇടുക്കിയിലെ വട്ടവട, കീഴാന്തല്ലൂര്‍, കാന്തല്ലൂര്‍ പ്രദേശങ്ങളും മന്ത്രി സന്ദര്‍ശിക്കും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.