എഡിറ്റര്‍
എഡിറ്റര്‍
ശശി തരൂര്‍ രാജി വക്കേണ്ടതില്ല; എന്‍.സി.പിക്ക് കോണ്‍ഗ്രസിന്റെ മറുപടി
എഡിറ്റര്‍
Wednesday 22nd January 2014 7:17pm

tharoor

ന്യൂദല്‍ഹി: സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ശശി തരൂര്‍ കേന്ദ്ര സഹമന്ത്രി സ്ഥാനം രാജി വക്കേണ്ട ആവശ്യമില്ലെന്ന് കോണ്‍ഗ്രസ്.

അദ്ദേഹം ഉത്തരവാദിത്വമുള്ള മന്ത്രിയാണെന്നും ആരും അദ്ദേഹത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നില്ലെന്നും പിന്നെന്തിനാണ് തരൂര്‍ രാജിവക്കുന്നതെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ചോദിച്ചു.

തരൂരിനെതിരെയുള്ള ആരോപണങ്ങള്‍ ഗൗരവമേറിയതായതിനാല്‍ തരൂര്‍ മന്ത്രിസ്ഥാനത്ത് നിന്ന് വിട്ടുനില്‍ക്കണമെന്ന് എന്‍.സി.പി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

തങ്ങളെല്ലാം ഈ വിഷമത്തില്‍ ശശി തരൂരിനൊപ്പമുണ്ടെന്നും എന്നാല്‍ ആരോപണങ്ങള്‍ ഗൗരവമേറിയതായതിനാല്‍ തരൂര്‍ മന്ത്രിസ്ഥാനത്ത് നിന്ന് വിട്ടുനില്‍ക്കണമെന്നുമായിരുന്നു എന്‍.സി.പി വക്താവ് ഡി.പി തൃപാതി പറഞ്ഞിരുന്നത്.

വെള്ളിയാഴ്ച്ചയാണ് സുനന്ദ പുഷ്‌കറിനെ ദല്‍ഹിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അമിത മരുന്നുപയോഗം മൂലമുണ്ടായ വിഷബാധയാണ് മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. പന്ത്രണ്ടിലധികം മുറിവുകളും സുനന്ദയുടെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയിരുന്നു.

എന്നാല്‍ ഇവ മരണകാരണമല്ലെങ്കില്‍ക്കൂടിയും തരൂരുമായുള്ള പിടിവലിക്കിടെയുണ്ടായതാണെങ്കില്‍ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം കേസെടുക്കും.

കേസെടുത്താല്‍ ശശി തരൂര്‍ കേന്ദ്ര സഹമന്ത്രി സ്ഥാനം രാജി വയ്ക്കണം എന്ന ആവശ്യം കൂടുതല്‍ ശക്തമാവും. സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ വിശദമായ അന്വേഷണത്തിന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഇന്നലെ ഉത്തരവിട്ടിരുന്നു.

Advertisement