ബാംഗ്ലൂര്‍: രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുന്ന കര്‍ണാടകയില്‍ ഉപമുഖ്യമന്ത്രിസ്ഥാനത്തേക്ക് പുതിയ ആളെ തേടുന്നു എന്ന വാര്‍ത്ത മുഖ്യമന്ത്രി യദ്യൂരപ്പ തള്ളിക്കളഞ്ഞു. സര്‍ക്കാറിന് ഭരണത്തില്‍ തുടരാനുള്ള അംഗസംഖ്യ നിലവിലുണ്ടെന്നും തിങ്കളാഴ്ച്ചത്തെ കോടതിവിധി അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്നും യെദ്യൂരപ്പ പറഞ്ഞു.

നിലവില്‍ സംസ്ഥാന സര്‍ക്കാറിന് 106 എം എല്‍ എമാരുടെ പിന്തുണയുണ്ട്. മറ്റുപാര്‍ട്ടികളില്‍ നിന്നും സ്വതന്ത്രരെ വലവീശിപ്പിടിക്കേണ്ട അവസ്ഥയില്ല. റെഢി സഹോദരന്‍മാര്‍ മന്ത്രിസഭയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന ആരോപണവും യെദ്യൂരപ്പ തള്ളിക്കളഞ്ഞു. 224 അംഗ കര്‍ണാടക നിയമസഭയില്‍ ബി ജെ പിക്ക് 106 ും കോണ്‍ഗ്രസിന് 73ും ജനതാദള്‍ എസിന് 28 ും അംഗങ്ങളുണ്ട്.