ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ്ടീമിന്റെ പരിശീലകനായ അനില്‍ കുംബ്ലൈയുമായി പ്രശ്‌നങ്ങളില്ലെന്ന് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ഇതുവരെ പ്രചരിക്കപ്പെട്ടതെല്ലാം നുണക്കഥകളാണെന്നും അദ്ദേഹം പ്രതികരിച്ചു.


Also Read: മുസ്‌ലീങ്ങളെ ഇത്രമാത്രം ദേശസ്‌നേഹമില്ലാത്തവരായി കാണുന്ന കാലം എന്റെ ഓര്‍മ്മയിലില്ല: ഇരകളാണെന്ന ചിന്തയില്‍ നിന്ന് ഇന്ത്യന്‍ മുസ്‌ലീങ്ങള്‍ മോചിതരാവണം: നസ്‌റുദ്ദീന്‍ ഷാ


ഡ്രസിംഗ് റൂമില്‍ നിന്നുള്ള വിവാദങ്ങള്‍ ഉയര്‍ന്ന ശേഷം ഇതാദ്യമായാണ് വിരാട് പ്രതികരിക്കുന്നത്. കാര്യങ്ങളറിയാതെയാണ് ആളുകള്‍ ബഹളം വെയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ഏതൊരു ഡ്രസിംഗ് റൂമിലും അഭിപ്രായവ്യത്യാസങ്ങള്‍ സാധാരണമാണ്. അത്ര മാത്രമേ ഇന്ത്യന്‍ ടീമിന്റെ ക്യാംപിലും ഉള്ളു. നമ്മുടെ വീട്ടില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടെന്നതിന് അര്‍ത്ഥം കുടുംബം മുഴുവന്‍ പ്രശ്‌നമാണ് എന്നല്ല. എന്തിന് വേണ്ടിയാണ് നുണ പ്രചരിപ്പിക്കുന്നത് എന്ന് അറിയില്ലെന്നും കോഹ്‌ലി പറഞ്ഞു.


Don’t Miss: തനിക്ക് സണ്ണി ലിയോണിനെ പോലെ പോണ്‍ താരമാകണമെന്ന പിടിവാശിയുമായി മകള്‍; പിന്തിരിപ്പിക്കാന്‍ കിണഞ്ഞ് പരിശ്രമിച്ച് മാതാപിതാക്കള്‍ (വീഡിയോ)


ചാംപ്യന്‍സ് ട്രോഫിയില്‍ പാക്കിസ്ഥാനുമായി നടക്കുന്ന മല്‍സരത്തിനു മുന്നോടിയായി നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇന്ത്യന്‍ ക്യാംപിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് കോഹ്ലി മനസ്സു തുറന്നത്. ഞായറാഴ്ചയാണ് ഇന്ത്യാ-പാക്ക് മത്സരം.

ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും പരിശീലകന്‍ അനില്‍ കുംബ്ലെയുമായി അഭിപ്രായ ഭിന്നത രൂക്ഷമാണെന്നും കുംബ്ലെയുമായി ഒത്തുപോകാന്‍ ഇന്ത്യന്‍ ടീമിലെ പലര്‍ക്കും സാധിക്കിന്നില്ലെന്നുമാണ് വരുന്ന റിപ്പോര്‍ട്ടുകള്‍. ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനിടെ സംഭവിച്ച ഈ അകല്‍ച്ച ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തെ തന്നെ ബാധിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനിടെയാണ് കോഹ്ലിയുടെ പ്രസ്താവന.