Administrator
Administrator
യു.ഡി.എഫില്‍ പ്രശ്‌നങ്ങളില്ലെന്ന് കുഞ്ഞാലിക്കുട്ടി
Administrator
Monday 23rd May 2011 11:42am

kunhalikuttyതിരുവനന്തപുരം: മന്ത്രിസഭാ വികസനവുമായി ബന്ധപ്പെട്ട് യു.ഡി.എഫിനകത്ത് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. സീറ്റുവിഭജനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷം പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

യു.ഡി.എഫില്‍ പ്രശ്‌നമൊന്നുമില്ല. ഭരണപരമായ കാര്യങ്ങള്‍ മാത്രമാണ് കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച ചെയ്തത്. സൗഹൃദാന്തരീക്ഷത്തിലാണ് ചര്‍ച്ച നടന്നതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

അതിനിടെ മാണിവിഭാഗവുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തുമെന്നും സൂചനയുണ്ട്. ഇന്ന് നടക്കുന്ന സത്യപ്രതിജ്ഞയ്ക്കുശേഷമായിരിക്കും ചര്‍ച്ച. കഴിഞ്ഞദിവസം ലീഗ് നാലുമന്ത്രിമാരെ പ്രഖ്യാപിച്ചതാണ് സീറ്റുസംബന്ധിച്ച പ്രതിസന്ധിക്ക് കാരണമായത്.

Advertisement