എഡിറ്റര്‍
എഡിറ്റര്‍
ലിപ് ലോക്ക് സീനുകളില്‍ അഭിനയിക്കാന്‍ മടിയില്ല
എഡിറ്റര്‍
Saturday 15th March 2014 8:46pm

lakshmi-menon

രഘുവിന്റെ സ്വന്തം റസിയ എന്ന മലയാള സിനിമയിലൂടെ സിനിമാ ലോകത്തെത്തിയെങ്കിലും ലക്ഷ്മി മേനോന്‍ തിളങ്ങിയത് തമിഴകത്താണ്. ലിപ് ലോക്ക് സീനുകളില്‍ അഭിനയിക്കാന്‍ മടിയില്ലെന്നാണ് താരംഅടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.

നാന്‍ സിഗപ്പു മനിതന്‍ എന്ന തമിഴ് ചിത്ത്രതില്‍ വിശാലുമൊത്ത് ലിപ് ലോക്ക് സീനില്‍ അഭിനയിച്ചതിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് ലക്ഷ്മി.

താന്‍ അഭിനയത്തോട് ആസക്തിയുള്ളയാണെന്നും കഥാപാത്രത്തോട് നീതിപുലര്‍ത്താന്‍ അത്തരം സീനുകളില്‍ അഭിനയിക്കുന്നത് പ്രശ്‌നമായി കാണുന്നില്ലെന്നും ലക്ഷ്മി പറഞ്ഞു.

നാന്‍ സിഗപ്പ് മനിതന്റെ സംവിധായകന്‍ തിരക്കഥ വായിച്ച് കേള്‍പ്പിച്ചപ്പോള്‍ തന്നെ സിനിമയില്‍ ആ ലിപ് ലോക്ക് സീനിനുള്ള പ്രാധാന്യം പറഞ്ഞിരുന്നുവെന്നും ലക്ഷ്മി പറഞ്ഞു.

സുന്ദര പാണ്ഡ്യന്‍, കുട്ടിപ്പുലി, പാണ്ഡ്യനാട് തുടങ്ങിയവയാണ് ലക്ഷ്മിയുടെ അടുത്തിടെയിറങ്ങിയ തമിഴ് ചിത്രങ്ങള്‍.

തമിഴകത്തെ ആരാധകരുടെ സ്‌നേഹം തന്നെ അത്ഭുതപ്പെടുത്തിയെന്നും അത്തരത്തില്‍ ഫാന്‍സ് ഉണ്ടാകുന്നത് വലിയ കാര്യമായാണ് താന്‍ കരുതുന്നതെന്നും ലക്ഷ്മി പറഞ്ഞു.

Advertisement