ന്യൂദല്‍ഹി:പുതിയ മോഡലില്‍ പുറത്തിറങ്ങിയ ആകാശ് ടാബ്ലറ്റ് പഴയ വിലയില്‍ തന്നെ വിപണിയിലെത്തുമെന്ന് ടെലകോം മന്ത്രി കപില്‍ സിബല്‍ വ്യക്തമാക്കി. ടാബ്‌ലറ്റ് നിര്‍മ്മാതാക്കള്‍ വിലകുറയ്ക്കുന്നതിനോട് യോജിച്ചിരുന്നില്ലെന്നും ഗവണ്‍മെന്റിന്റെ സമ്മര്‍ദ്ദം മൂലമാണ് പഴയവില തന്നെ ആക്കാന്‍ തീരുമാനിച്ചതെന്നും സിബല്‍ പറഞ്ഞു. സി.ഡാക്കും ഐ.ടി.ഐയുമാണ് മാറ്റങ്ങള്‍ വരുത്തി പുതിയ മോഡലില്‍ ആകാശ് പുറത്തിറക്കാന്‍ തയ്യാറായത്.

ഡാറ്റാവിന്റിലെ ചില പ്രശ്‌നങ്ങള്‍ പരിഹരിച്ച് ആകാശിന്റെ പുത്തന്‍ രൂപം പുറത്തിറക്കാനായി ഐ.ടി മന്ത്രാലയത്തിന്റെ അനുമതിയും തേടിയിരുന്നെന്നും ആകാശ് പൂര്‍ണ്ണമായും ഒരു ഇന്ത്യന്‍ ഉത്പന്നം തന്നെ ആവണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നെന്നും സിബല്‍ കൂട്ടിച്ചേര്‍ത്തു. പുതിയ മോഡല്‍ ആകാശിന്റെ വില കൂട്ടാന്‍ മുന്‍പ് തീരുമാനമുണ്ടായിരുന്നെങ്കിലും പിന്നീട് ആ തീരുമാനം പിന്‍വലിക്കുകയായിരുന്നു. 2012 ലെ പുതിയ പരീക്ഷണമായിരിക്കും ആകാശ് 2 എന്നും സിബല്‍ പറഞ്ഞു. കൃത്യമായ സമയപരിധിയ്ക്കുള്ളില്‍ തന്നെ ടാബ്ലറ്റ് പുറത്തിറക്കാന്‍ കഴിഞ്ഞു. ഇത്തരം പ്രേജക്ടുകള്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ സ്വപ്‌നവും ഇതിനനുസരിച്ച് ഉയരും .

കുട്ടികള്‍ക്ക് ഏറെ ഉപകാരപ്രദമാകും എന്നതുതന്നെയാണ് ആകാശ് 2 വിന്റെ പ്രത്യേകത. മാര്‍ക്കറ്റുകളില്‍ വിവിധ ടാബ്‌ലറ്റുകള്‍ കിടപിടിക്കുന്നുണ്ട്. എന്നാല്‍ അതിനെയെല്ലാം വെല്ലാനുള്ള ശേഷി ആപ്പിള്‍ 2 വിനുണ്ടെന്നും സിബല്‍ വ്യക്തമാക്കി.

ഗുണമേന്‍മയുള്ള ഉത്പ്പന്നങ്ങള്‍ തന്നെയായിരിക്കണം മാര്‍ക്കറ്റില്‍ എത്തേണ്ടത്. ടാബ്ലറ്റുകളുടെ ഗുണം കണക്കിലെടുത്ത് തന്നെ പല കമ്പനികളും ഇത് പുറത്തിറക്കാന്‍ ശ്രമിക്കുണ്ട്. അത് അംഗീകരിക്കുന്നു. കുട്ടികള്‍ക്ക് വേണ്ടി ഇനിയും മികച്ച ടാബ്‌ലറ്റുകള്‍ ഉണ്ടാകേണ്ടതുണ്ട്-സിബല്‍ കൂട്ടിച്ചേര്‍ത്തു.

Malayalam News

Kerala News In English