ലഹോര്‍: നോക്കൗട്ട് റൗണ്ടില്‍ മുന്നേറാനായാല്‍ ഇന്ത്യന്‍ മണ്ണില്‍ കളിക്കുന്നതില്‍ പ്രശ്‌നമൊന്നുമില്ലെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഷഹീദ് അഫ്രീഡി. ഇന്ത്യയില്‍ കളിക്കുന്നു എന്നത് ടീമിന് പ്രത്യേക സമ്മര്‍ദ്ദമൊന്നും ഉണ്ടാക്കില്ലെന്നും അഫ്രീഡി പറഞ്ഞു.

ഇന്ത്യയില്‍ കളിച്ച് പരിചയമുള്ള താരങ്ങളാണ് ടീമിലുള്ളത്. ക്രിക്കറ്റ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉറപ്പിക്കുന്നതില്‍ പ്രധാനപങ്കുവഹിക്കുന്നുണ്ട്. മുംബൈയില്‍ നടക്കുന്ന ഫൈനലില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടണമെന്നാണ് പ്രതീക്ഷയെന്നും അഫ്രീഡി വ്യക്തമാക്കി.

മുംബൈ ആക്രമണത്തിനുശേഷം ആദ്യമായാണ് പാക് താരങ്ങള്‍ ഇന്ത്യയിലെത്തുന്നത്. സമ്മര്‍ദ്ദമില്ലാതെ മികച്ച പ്രകടനം നടത്താനാണ് തീരുമാനമെന്നും അഫ്രീഡി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.