എഡിറ്റര്‍
എഡിറ്റര്‍
നെല്ലിയാമ്പതിയില്‍ രാഷ്ട്രീയമില്ലെന്ന് വി.ഡി സതീശനും പ്രതാപനും
എഡിറ്റര്‍
Wednesday 8th August 2012 3:00pm

തിരുവനന്തപുരം: നെല്ലിയാമ്പതിയില്‍ രാഷ്ട്രീയമില്ലെന്ന് കോണ്‍ഗ്രസ് എം.എല്‍.എമാരായ ടി.എന്‍ പ്രതാപനും വി.ഡി സതീശനും വ്യക്തമാക്കി. നെല്ലിയാമ്പതിയിലേത് നിയമപ്രശ്‌നമാത്രമാണെന്നും രാഷ്ട്രീയകൂടിയാലോചന വഴി അത് പരിഹരിക്കാനാവില്ലെന്നും ഇവര്‍ പറഞ്ഞു.

Ads By Google

നെല്ലിയാമ്പതിയിലേത് നിയമപ്രശ്‌നമാണ്, രാഷ്ട്രീയപ്രശ്‌നമല്ല. വിഷയത്തില്‍ പി.സി ജോര്‍ജിന്റെ നിലപാട് സര്‍ക്കാരിന്റേതാണോ എന്ന് നേതൃത്വം വ്യക്തമാക്കണം.

നെല്ലിയാമ്പതി പ്രശ്‌നത്തില്‍ സര്‍ക്കാര്‍ നിലപാട് പൂര്‍ണമായും ശരിയാണ്.  ഇതില്‍ വെള്ളം ചേര്‍ക്കാന്‍ ചിലര്‍ ശ്രമിച്ചതിനെയാണ് എതിര്‍ത്തത്. ഭൂവിഷയങ്ങളില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറല്ല. അത് സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോകുമെന്നും ഇവര്‍ പറഞ്ഞു.

അതേസമയം ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ നെല്ലിയാമ്പതിയിലേക്ക് അയയ്ക്കണമെന്ന് വി.എം. സുധീരന്‍ ആവശ്യപ്പെട്ടു. നെല്ലിയാമ്പതി വിഷയം രാഷ്ട്രീയ വിവാദമാകേണ്ട കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

പാട്ടക്കാലാവധി കഴിഞ്ഞതും പാട്ടക്കരാര്‍ ലംഘിച്ചതുമായ തോട്ടങ്ങള്‍ ഏറ്റെടുക്കുകയെന്നത് വനംവകുപ്പിന്റെ ന്യായമായ അവകാശങ്ങളാണ്. ഇത് എങ്ങനെ വിവാദത്തിലായെന്നത് താന്‍ അത്ഭുതത്തോടെയാണ് നോക്കുന്നതെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisement