കണ്ണൂര്‍: വികസനവിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്താന്‍ പാടില്ലെന്ന് പ്രതിരോധ മന്ത്രി എ.കെ ആന്റണി. രാജ്യത്തെ ആദ്യ തീരദേശ അക്കാദമിക്ക് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു ആന്റണി.

വികസനത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയം കൊണ്ടുവരേണ്ട ആവശ്യമില്ല. കഴിഞ്ഞ നാലരവര്‍ഷം ഇടതുസര്‍ക്കാറില്‍ നിന്ന് പുര്‍ണസഹായം ലഭിച്ചിരുന്നു. കേന്ദ്രത്തിന്റെ പദ്ധതികള്‍ നടപ്പിലാക്കാന്‍ മുന്‍ വ്യവസായമന്ത്രി എളമരം കരീം ഏറെ സഹകരിച്ചിരുന്നുവെന്നും ആന്റണി പറഞ്ഞു.

പുതിയ വെല്ലുവിളി നേരിടാന്‍ തീരദേശ സേനയെ സജ്ജമാക്കുമെന്നും കണ്ണൂരില്‍ തീരദേശസേനാ അക്കാദമി പ്രതിരോധ ചരിത്രത്തിലെ നാഴികക്കല്ലാണെന്നും ആന്റണി വ്യക്തമാക്കി.