എഡിറ്റര്‍
എഡിറ്റര്‍
ഇന്‍ ഹരിഹര്‍ നഗറിന്റെ നാലാം ഭാഗത്തെക്കുറിച്ച് ആലോചിക്കുന്നില്ല: ലാല്‍
എഡിറ്റര്‍
Tuesday 21st August 2012 11:04am

ഇന്‍ ഹരിഹര്‍ നഗറിന്റെ നാലാം ഭാഗം വരുന്നുവെന്ന റിപ്പോര്‍ട്ടിനെതിരെ സംവിധായകന്‍ ലാല്‍ രംഗത്ത്.

Ads By Google

‘ ഇത് സംബന്ധിച്ച വാര്‍ത്തകള്‍ തെറ്റാണ്. ഞങ്ങള്‍ അതിനെക്കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല.  മറ്റൊരു ഭാഗം കൂടി എടുക്കാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ അതിനെക്കുറിച്ച് ഞാനിപ്പോള്‍ ചിന്തിക്കുന്നില്ല. ‘ സംവിധായകന്‍ വ്യക്തമാക്കി.

മോളിവുഡില്‍ ലാലിന് ഇപ്പോള്‍ കൈനിറയെ ചിത്രങ്ങളാണ്. അഭിനയത്തിരക്കിലായതുകൊണ്ടുതന്നെ സംവിധാനം ഇനി അടുത്തവര്‍ഷമേയുണ്ടാവൂ എന്നാണ് അദ്ദേഹം പറയുന്നത്.

1990കളിലാണ് സിദ്ദിഖ് – ലാല്‍ സഖ്യത്തിന്റെ ഇന്‍ ഹരിഹര്‍ നഗര്‍ പുറത്തിറങ്ങിയത്. നാല്‍വര്‍ സംഘത്തിന്റെ അബദ്ധങ്ങള്‍ രസകരമായി പറഞ്ഞ ചിത്രം തിയ്യേറ്ററുകളില്‍ മികച്ച വിജയം നേടിയിരുന്നു.

സിദ്ദിഖുമായി പിരിഞ്ഞശേഷം ലാല്‍ ഇതിന്റെ തുടര്‍ച്ചയായിറങ്ങിയ ടു ഹരിഹര്‍ നഗര്‍, ഇന്‍ ഗോസ്റ്റ് ഹൗസ് എന്നീ ചിത്രങ്ങള്‍ പുറത്തിറക്കി. ആദ്യത്തെയത്രയില്ലെങ്കിലും രണ്ടാം ഭാഗവും മൂന്നാംഭാഗവും  വിജയം നേടിയ സിനിമകളാണ്. ഇതാണ് നാലാം ഭാഗമെടുക്കാന്‍ ലാലിനെ പ്രേരിപ്പിച്ചത്.

Advertisement