എഡിറ്റര്‍
എഡിറ്റര്‍
മുസ്‌ലിം നേതാക്കള്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടില്ല: അഖിലേഷ് യാദവ്
എഡിറ്റര്‍
Tuesday 7th January 2014 10:33am

mulayam-and-akhilesh

ലക്‌നോ: മുസാഫര്‍ നഗറില്‍ നടന്ന വര്‍ഗീയ കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട മുസ്‌ലിം നേതാക്കള്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കില്ലെന്ന് മുഖ്യമന്ത്രി അഖിലേഷ് യാദവ്.

എന്നാല്‍ കേസുകളിലകപ്പെട്ടവര്‍ ജില്ലാഭരണകൂടത്തോട് കേസുകള്‍ പിന്‍വലിക്കാന്‍ അപേക്ഷിച്ചതായി അദ്ദേഹം മാധ്യമങ്ങളോട് സമ്മതിച്ചു.

കലാപങ്ങളില്‍ നിരപരാധികളെ കേസില്‍ കുടുക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തില്‍ നിന്ന് നിര്‍ദേശം കിട്ടിയിട്ടുണ്ടെന്നും മുസാഫര്‍ നഗര്‍ ജില്ലാഭരണകൂടത്തില്‍ നിന്നും കിട്ടിയ വിവരം ഉടനെ കേന്ദ്രത്തിനയക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബി.എസ്.പി എം.പി ഖാദിര്‍ റന, ബി.എസ്.പി എം.എല്‍.എമാരായ നൂര്‍ സലീം റാണ, ജലീല്‍ അഹമ്മദ്, മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ സഹീദുസ്സമാന്‍ എന്നിവരുള്‍പ്പെടെ 41 മുസ്ലിം നേതാക്കള്‍ക്കെതിരെ മുസാഫര്‍നഗറില്‍ കേസ് നിലവിലുണ്ട്.

വിവാദ പ്രസംഗം, നിഷേധാത്മക പരാമര്‍ശം നടത്തി എന്നിവ ഉള്‍പ്പെടെ വര്‍ഗീയത വളര്‍ത്തുന്ന രീതിയില്‍ പ്രവര്‍ത്തിച്ചു എന്നാതാണ് ഇവര്‍ക്കെതിരെയുള്ള കേസ്.

ബി.എസ്.പി എം.പിയെയും എം.എല്‍.എമാരെയും അറസ്റ്റ് ചെയ്തിരുന്നെങ്കിലും ജാമ്യം ലഭിച്ചിരുന്നു.

വര്‍ഗീയകലാപത്തിന്റെ വിവരങ്ങല്‍ ആരാഞ്ഞ് കേന്ദ്ര നിയമ വിഭാഗത്തിന്റെ സ്‌പെഷ്യല്‍ സെക്രട്ടറി കഴിഞ്ഞ വര്‍ഷം 20ന് മുസാഫര്‍ നഗര്‍ ജില്ലാമജ്‌സ്‌ട്രേട്ടിന് കത്തയച്ചിരുന്നു.

Advertisement