Categories

ബാലകൃഷ്ണപ്പിള്ളക്ക് പരോളില്ല

balakrishnappillaതിരുവനന്തപുരം: ഇടമലയാര്‍ അഴിമതി കേസില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന ആര്‍. ബാലകൃഷ്ണപ്പിള്ളക്ക് പരോളില്ല. പരോള്‍ അനുവദിച്ചുകൊണ്ട് ജയില്‍ ഡി.ജി.പി അലക്‌സാണ്ടര്‍ ജേക്കബ് നല്‍കിയ റിപ്പോര്‍ട്ട് ആഭ്യന്തരവകുപ്പ് തള്ളുകയായിരുന്നു.

മതിയായ കാരണങ്ങള്‍ ഇല്ലെന്ന് ചൂണ്ടികാട്ടിയാണ് അപേക്ഷ തള്ളിയത്. ആഭ്യന്തരവകുപ്പ് സെക്രട്ടറി ജയകുമാറാണ് ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ചത്.
പത്ത് ദിവസത്തെ പരോളിനാണ് ബാലകൃഷ്ണപ്പിള്ള അപേക്ഷ നല്‍കിയത്.

ഭാര്യയുടെ ചികിത്സാ ആവശ്യങ്ങള്‍ക്കും തന്റെ ആരോഗ്യസ്ഥിതി പരിഗണിച്ചും പരോള്‍ അനുവദിക്കണമെന്നായിരുന്നു പിള്ളയുടെ അപേക്ഷ. എന്നാല്‍ പരോള്‍ അനുവദിക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് ആഭ്യന്തരവകുപ്പ് വിശദീകരിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.