എഡിറ്റര്‍
എഡിറ്റര്‍
പശ്ചിമഘട്ടം: പുതിയ സമിതിയില്ലെന്ന് കേന്ദ്രം
എഡിറ്റര്‍
Wednesday 15th January 2014 5:55pm

western-ghat

ന്യൂദല്‍ഹി: പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച് പഠിക്കുന്നതിനായി ഇനിയൊരു സമിതിയെ നിയമിക്കില്ലെന്ന് കേന്ദ്രം.

പഠനത്തിനായി ഇനിയൊരു കമ്മിറ്റിയെ നിയമിക്കുന്നത് കൊണ്ട് പ്രശ്‌ന പരിഹാരത്തിനു പകരം കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനേ ഉപകരിക്കുകയൊള്ളുവെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രി വീരപ്പ മൊയ്‌ലി.

‘സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കുകയും അഭിപ്രായങ്ങള്‍ തേടി സംസ്ഥാനങ്ങള്‍ക്ക് കത്തയക്കുകയും ചെയ്യും. പഠന സമിതികള്‍ക്ക് ജനങ്ങളുടെ ആശങ്ക ഇല്ലാതാക്കാന്‍ സാധിച്ചിട്ടില്ല. സംസ്ഥാനങ്ങളാണ് ജനങ്ങളുടെ ആശങ്ക അകറ്റേണ്ടത്.’ മൊയ്‌ലി പറഞ്ഞു.

പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതിലോല മേഖലകള്‍ നിശ്ചയിക്കുന്നതിന് കേരളമടക്കമുള്ള ആറ് സംസ്ഥാനങ്ങളുടെ അഭിപ്രായം പരിഗണിക്കാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെയാണ് പരിസ്ഥിതി ലോല മേഖലകള്‍ നിശ്ചയിച്ചതെന്നും തോട്ടം മേഖലകള്‍ ഇങ്ങനെയാണ് വനപ്രദേശമായി മാറിയതെന്നുമുള്ള അഭിപ്രായം പരിഗണിച്ചാണ് പുതിയ ഉത്തരവിറക്കിയത്.

സംസ്ഥാനങ്ങള്‍ക്ക് നേരിട്ട് പരിശോധന നടത്തി അഭിപ്രായം അറിയിക്കാമെന്ന് പുതിയ ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ ഈ നിര്‍ദേശത്തിനു പിന്നാലെയാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പരിശോധിക്കാന്‍ പുതിയ സമിതിയുണ്ടാകില്ലെന്ന് വ്യക്തമാക്കിയത്.

Advertisement