കുത്തുപറമ്പ്: മുണ്ടൂരില്‍ തന്നെ ആരും തടഞ്ഞുവെച്ചിട്ടില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. ഇതെല്ലാം മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതാണെന്നും അത്തരത്തില്‍ ഒരു സംഭവവും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Ads By Google

പാര്‍ടി സംസ്ഥാനകമ്മിറ്റി തീരുമാനങ്ങള്‍ അവിടെ റിപ്പോര്‍ട്ട്‌ചെയ്യുകയാണ് ചെയ്തത്. പാട്യം കൊട്ടയോടിയില്‍ പാട്യം ഗോപാലന്‍ ചരമദിനാചരണത്തോടനുബന്ധിച്ച അനുസ്മരണസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു കോടിയേരി. സൂചി വീണാല്‍ കേള്‍ക്കാവുന്ന നിശ്ശബ്ദതയോടെയാണ് പാര്‍ടി തീരുമാനം എല്ലാവരും കേട്ടത്. ഒരു വിധത്തിലുള്ള അപശബ്ദവുമുണ്ടായിട്ടില്ല. ആരും ചോദ്യംചെയ്യുകയോ ബഹളമുണ്ടാക്കുകയോ ചെയ്തിട്ടില്ല. പുറത്തിറങ്ങിയപ്പോള്‍ സംസ്ഥാന സെക്രട്ടറിയറ്റംഗം എ.കെ ബാലന്റെ വാഹനത്തിനടുത്തു വന്ന് ‘ഇങ്ങനെയല്ലല്ലോ പത്രങ്ങളില്‍ കണ്ടതെ’ന്ന് ഒരാള്‍ ചോദിച്ചതല്ലാതെ ആരെയും തടഞ്ഞിട്ടില്ല.-കോടിയേരി പറഞ്ഞു.

Subscribe Us:

പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരില്‍ ആശയക്കുഴപ്പമുണ്ടാക്കാനാണ് ഇത്തരമൊരു കഥയുണ്ടാക്കിയത്. പ്രശ്‌നങ്ങള്‍ തീരാത്ത പാര്‍ട്ടിയാണ് സി.പ.ിഐ.എമ്മെന്ന് വരുത്താനാണ് ചിലരുടെ ശ്രമമെന്നും കോടിയേരി ആരോപിച്ചു.