എഡിറ്റര്‍
എഡിറ്റര്‍
ഒരാള്‍ക്ക് മറ്റുള്ളവരുടെ രാജ്യസ്‌നേഹം അളക്കാന്‍ സാധിക്കില്ലെന്ന് മോഹന്‍ ഭാഗവത്
എഡിറ്റര്‍
Sunday 12th February 2017 2:53pm

mohan


‘മറ്റുള്ളവരുടെ രാജ്യസ്‌നേഹം അളക്കാന്‍ ആര്‍ക്കും അവകാശമില്ല. എനിക്കുമില്ല, രാജ്യത്തു ഭരണം നടത്തുന്നവര്‍ക്കുപോലും മറ്റുള്ളവരുടെ രാജ്യസ്‌നേഹത്തിന്റെ അളവെടുക്കേണ്ട ആവശ്യമില്ല’ മോഹന്‍ ഭാഗവത് പറഞ്ഞു.


ന്യൂദല്‍ഹി:  വിവിധ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജ്യസ്‌നേഹ വിഷയത്തില്‍ മയപ്പെടുത്തിയ നിലപാടുമായി ആര്‍.എസ്.എസ് തലവന്‍ മോഹന്‍ഭാഗവത്.

‘മറ്റുള്ളവരുടെ രാജ്യസ്‌നേഹം അളക്കാന്‍ ആര്‍ക്കും അവകാശമില്ല. എനിക്കുമില്ല, രാജ്യത്തു ഭരണം നടത്തുന്നവര്‍ക്കുപോലും മറ്റുള്ളവരുടെ രാജ്യസ്‌നേഹത്തിന്റെ അളവെടുക്കേണ്ട ആവശ്യമില്ല’ മോഹന്‍ ഭാഗവത് പറഞ്ഞു.

ഭോപാലില്‍ മാധ്യമപ്രവര്‍ത്തകനായ മനോഹര്‍ തിവാരിയുടെ പുസ്തകപ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്. ഇന്ത്യയിലെ മുസ്‌ലിംങ്ങള്‍ ഹിന്ദുക്കളാണെന്ന് മോഹന്‍ഭാഗവത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.


Read more: കലാലയങ്ങളെ പ്രണയവും സൗഹൃദങ്ങളും വാങ്ങാവുന്ന സൂപ്പര്‍മാര്‍ക്കറ്റുകള്‍ ആക്കണമോ: അശോകന്‍ ചെരുവില്‍; വേണ്ട, സദാചാര ഗുണ്ടകളെ ഏല്‍പ്പിക്കാമെന്ന് ബി.ആര്‍.പി ഭാസ്‌ക്കര്‍


മുസ്‌ലിംങ്ങള്‍ക്ക് അള്ളാഹുവിനോട് പ്രാര്‍ത്ഥിക്കാം പക്ഷെ എന്തുകൊണ്ട് ആരതിയുടെ ഭാഗമായിക്കൂടായെന്നും ഭാരതമാതാവിനെ പൂജിച്ചുകൂടായെന്നും മോഹന്‍ ഭാഗവത് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ദേശീയതയെ മയപ്പെടുത്തിയുള്ള ആര്‍.എസ്.എസ് തലവന്റെ പ്രസ്താവന.

Advertisement