Categories

മകളുടെ സിനിമാ പ്രവേശനത്തിന് താന്‍ തടസ്സമാവില്ലെന്ന് സെയ്ഫ് അലി ഖാന്‍

sara

മുംബൈ: മകള്‍ക്ക് സിനിമയില്‍ അഭിനയിക്കാന്‍ മോഹമുണ്ടെങ്കില്‍ താന്‍ അതിന് തടസ്സം നില്‍ക്കില്ലെന്ന് ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍. സെയ്ഫിന്റെ മുന്‍ ഭാര്യ അമൃതയിലുണ്ടായ മകളാണ് സാറ.

സാറയും അമ്മ അമൃതയും ഒന്നിച്ചുള്ള മാഗസിന്‍ കവര്‍ ഫോട്ടോയും സാറയുടെ ഫാഷന്‍ ഷോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് ശേഷം നിരവധി അവസരങ്ങള്‍ സാറയെ തേടി വരുന്നുണ്ടെന്നാണ് വാര്‍ത്തകള്‍.

സാറയിപ്പോള്‍ അമേരിക്കയില്‍ പഠിക്കുകയാണ്. ഡിഗ്രീ പഠനത്തിന് ശേഷം ഏത് വഴി തിരഞ്ഞെടുക്കണമെന്ന് അവള്‍ക്ക് തീരുമാനിക്കാം. ലോകത്തെവിടെ വേണമെങ്കിലും അവള്‍ക്ക് ജീവിക്കാനും ജോലി ചെയ്യാനുമുള്ള സ്വാതന്ത്ര്യവുമുണ്ട്. സെയ്ഫ് പറയുന്നു.

സിനിമയിലേക്ക് വരുന്നതിന് മുമ്പ് മകള്‍ തടി അല്‍പ്പം കുറക്കേണ്ടി വരുമെന്നാണ് സെയ്ഫിന്റെ ഉപദേശം. ഇപ്പോള്‍ അവള്‍ പഠനത്തില്‍ ശ്രദ്ധിക്കുന്നതാവും നല്ലത്.

അഭിനേതാവിന്റെ ജീവിതം സാധാരണക്കാരന്റേത് പോലെയല്ല. ഒരുപാട് സമ്മര്‍ദ്ദങ്ങളുണ്ടാവും. ചെറിയ കാര്യങ്ങള്‍ക്ക് പോലും നിങ്ങള്‍ക്ക് സമയമുണ്ടാവില്ല. അവള്‍ നടിയാകുന്നതില്‍ എനിക്ക് യാതൊരു പ്രശ്‌നവുമില്ല. പക്ഷേ, ഇപ്പോള്‍ പ്രാധാന്യം നല്‍കേണ്ടത് പഠനത്തിലാണ്. സെയ്ഫ് പറഞ്ഞു.

Tagged with: