ചെന്നൈ: മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണ്ടെന്ന് തമിഴ്‌നാട്ടിലെ മലയാളി സംഘടനകള്‍. കോണ്‍ഫെഡറേഷന്‍ ഓഫ് തമിഴ്‌നാട് മലയാളി അസോസിയേഷനാണ് പുതിയ ഡാം വേണ്ടെന്ന ആവശ്യവുമായി രംഗത്തു വന്നിരിക്കുന്നത്.

105 മലയാളി സംഘടനകളുടെ തമിഴ്‌നാട്ടിലെ കൂട്ടായ്മയാണ് കോണ്‍ഫെഡറേഷന്‍ ഓഫ് തമിഴ്‌നാട് മലയാളി അസോസിയേഷന്‍.

Subscribe Us:

മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണ്ടെന്ന് തമിഴ്‌നാട്ടിലെ മലയാളി സംഘടനകള്‍.

തമിഴ് നാട്ടില്‍ മലയാളികള്‍ക്കെതിരായ ആക്രമണങ്ങള്‍ തുടരുന്നതിനിടെയാണ് കോണ്‍ഫെഡറേഷന്‍ ഓഫ് തമിഴ്‌നാട് മലയാളി അസോസിയേഷന്‍ ഈ വാദവുമായി രംഗത്തു വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികളും വ്യാപാരികളുമടങ്ങുന്ന സംഘം ജീവഭയത്താല്‍ തമിഴ്‌നാട്ടില്‍ നിന്നും കേരളത്തില്‍ തിരിച്ചെത്തിയിരുന്നു.

Malayalam News
Kerala News in English