Categories

പാമൊലിന്‍: ഉമ്മന്‍ ചാണ്ടിയെ പ്രതിചേര്‍ക്കേണ്ടതുണ്ടോയെന്ന് ഹൈക്കോടതി

കൊച്ചി: പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ പ്രതിചേര്‍ക്കേണ്ടതുണ്ടോയെന്ന് ഹൈക്കോടതി. കേസില്‍ പുതിയ അന്വേഷണത്തിന് ഉത്തരവിടണമെന്നാവശ്യപ്പെട്ട് മുന്‍ എം.എല്‍.എ അല്‍ഫോണ്‍സ് കണ്ണന്താനം സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കേണ്ട കാര്യമില്ലെന്നും കേസില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടം ആവശ്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

രണ്ട് തവണ കുറ്റപത്രം സമര്‍പ്പിച്ചിട്ടും ഉമ്മന്‍ ചാണ്ടിയെ പ്രതി ചേര്‍ത്തിരുന്നില്ല. കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ വ്യക്തിപരമായ ആരോപണമില്ലെന്ന് നിരീക്ഷിച്ച കോടതി 20 വര്‍ഷത്തിന് ശേഷം അദ്ദേഹത്തെ പ്രതി ചേര്‍ക്കേണ്ടതുണ്ടോ എന്ന് ചോദിച്ചു. പാമൊലിന്‍ ഇറക്കുമതി ചെയ്തതിന്റെ ഉത്തരവാദിത്തം ധനമന്ത്രിയില്‍ മാത്രം ആരോപിക്കാനാകില്ല. പാമോയില്‍ ഇടപാടില്‍ അഴിമതി നടന്നിട്ടുണ്ടെങ്കില്‍ എല്ലാ മന്ത്രിമാര്‍ക്കും ഒരുപോലെ ഉത്തരവാദിത്തമുണ്ടാകില്ലേയെന്നും കോടതി ചോദിച്ചു.

കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ വ്യക്തിപരമായ ആരോപണമില്ലെന്നും കോടതി നിരീക്ഷിച്ചു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കുറ്റപത്രം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാവില്ല. അതിനാല്‍ മുഖ്യമന്ത്രിക്ക് സ്വാധീനമില്ലാത്ത മറ്റേതെങ്കിലും ഏജന്‍സി കേസ് അന്വേഷിക്കുകയാണ് വേണ്ടതെന്നായിരുന്നു കണ്ണന്താനത്തിന്റെ ഹര്‍ജിയിലെ ആവശ്യം.

Malayalam News

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.