ചെന്നൈ: മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണ്ടെന്ന് തമിഴ്‌നാട് സര്‍ക്കാരിന്റെ ബജറ്റ് പ്രസംഗം. പുതിയ ഡാം നിര്‍മിക്കാന്‍ കേരളത്തെ അനുവദിക്കരുതെന്നും ഇതിനായി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി ഒ.പനീര്‍ശെല്‍വം വ്യക്തമാക്കി.

മുല്ലപ്പെരിയാറില്‍ വിഷയത്തില്‍ നിലവിലെ സ്ഥിതിയില്‍ മാറ്റം വരുത്താന്‍ കേരളത്തെ ഒരു തരത്തിലും അനുവദിക്കരുതെന്നും ധനമന്ത്രി പ്രസംഗത്തില്‍ വ്യക്തമാക്കി.

വിഷയം സുപ്രീംകോടതിയുടെ പരിഗണയില്‍ ഇരിക്കുന്ന സാഹചര്യത്തില്‍ കോടതിയുടെ അന്തിമ തീരുമാനം ഉണ്ടാകുന്നതു വരെ പുതിയ അണക്കെട്ടിന്റെ നിര്‍മാണം തടയേണ്ട ആവശ്യമുണ്ടെന്നും പനീര്‍ശെല്‍വം പറഞ്ഞു.