എഡിറ്റര്‍
എഡിറ്റര്‍
വി.ഐ.പി സുരക്ഷാ ചുമതലയില്‍ നിന്നും പോലീസിനെ ഒഴിവാക്കണം: സുപ്രീം കോടതി
എഡിറ്റര്‍
Thursday 7th February 2013 3:35pm

ന്യൂദല്‍ഹി: വി.ഐ.പി സുരക്ഷാ ചുമതലകളില്‍ നിന്ന് പോലീസ് ഉദ്യോഗസ്ഥരെ ഒഴിവാക്കണമെന്ന് സുപ്രീം കോടതി. വി.ഐ.പികള്‍ക്ക് സുരക്ഷ നല്‍കുന്നതില്‍ നിന്ന് ഉദ്യോഗസ്ഥരെ ഒഴിവാക്കി ദല്‍ഹിയില്‍ വനിതകളുടെ സുരക്ഷയ്ക്കായി അവരെ നിയോഗിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

Ads By Google

ജഡ്ജിമാര്‍ അടക്കമുള്ള വി.ഐ.പികളുടെ സുരക്ഷയ്ക്ക് ആയിരക്കണക്കിന് പോലീസുകാരെയാണ് നിയോഗിക്കുന്നത്. ഇക്കാര്യം ദല്‍ഹി പോലീസാണ് കോടതിയെ അറിയിച്ചത്.

വി.ഐ.പികളുടെ സുരക്ഷയ്ക്കല്ല, സ്ത്രീകളുടെ സുരക്ഷയ്ക്കാണ് പോലീസിനെ നിയോഗിക്കേണ്ടതെന്ന് കോടതി നിര്‍ദേശിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് ഫെബ്രുവരി 11 നുള്ളില്‍ സത്യവാങ്മൂലം നല്‍കാനും ദല്‍ഹി പോലീസിന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വിഷയത്തില്‍ തിങ്കളാഴ്ചയ്ക്കകം വിശദീകരണം നല്‍കാത്ത സംസ്ഥാനങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജരാകേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

Advertisement