ബാംഗ്ലൂര്‍: ഉപതിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷം നേടിയതുകൊണ്ട് സുപ്രീംകോടതി അയോഗ്യരാക്കിയ 11 ബി.ജെ.പി എം.എല്‍.എമാരുടെയും 5 സ്വതന്ത്ര എം.എല്‍.എമാരുടെയും കാര്യത്തില്‍ വിശ്വാസവോട്ടിന്റെ ആവശ്യമില്ലെന്ന് കര്‍ണ്ണാടകമുഖ്യമന്ത്രി യെദ്യൂരപ്പ. എങ്കിലും ഗവര്‍ണ്ണര്‍ എച്ച്.ആര്‍ ഭരദ്വാജ് നിര്‍ദ്ദേശിക്കുന്നുവെങ്കില്‍ വിശ്വാസവോട്ട് തേടുമെന്നും അദ്ദേഹം പറഞ്ഞു.

‘ഗവര്‍ണ്ണര്‍ ആശ്യപ്പെടുന്നുവെങ്കില്‍ അത് പാലിക്കേണ്ടത് എന്റെ ചുമതലയാണ്. അങ്ങനെ ഒരു പ്രശ്‌നം ഇവിടെ ഉദിക്കുന്നില്ല. കാരണം ഞങ്ങള്‍ക്ക് 121 അംഗങ്ങളുടെ പിന്തുണയുണ്ട്.’ അദ്ദേഹം പറഞ്ഞു.

ഇക്കാര്യത്തില്‍ വിദഗ്ധ അഭിപ്രായം ആരായുമെന്ന് ഗവര്‍ണ്ണര്‍ ഭരദ്വാജ് അറിയിച്ചിട്ടുണ്ട്.എന്നാല്‍ സുപ്രീംകോടതിയുടെ വിധി യെദ്യൂരപ്പക്കെതിരെയുള്ള ഒരു ആക്ഷേപമാണെന്നായിരുന്നു ഗവര്‍ണ്ണറുടെ അഭിപ്രായം