എഡിറ്റര്‍
എഡിറ്റര്‍
ആറുമാസം തുടര്‍ച്ചയായി ഒരിടത്ത് താമസിച്ചില്ലെങ്കിലും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം
എഡിറ്റര്‍
Friday 8th November 2013 2:02am

kerala-muslim-voters-3

തൃശ്ശൂര്‍: ആറുമാസം തുടര്‍ച്ചയായി ഒരിടത്ത് താമസിച്ചാലേ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനാവു എന്ന് നിബന്ധനയില്ലെന്ന് വിശദീകരണം. ഇത് സംബന്ധിച്ച് സെക്രട്ടേറിയറ്റിലെ തിരഞ്ഞെടുപ്പിന്റെ ചുമതല വഹിക്കുന്ന വകുപ്പാണ് വിശദീകരണം നല്‍കിയിരിക്കുന്നത്.

സ്ഥലംമാറി വോട്ടര്‍പട്ടികയില്‍പേരുചേര്‍ക്കണമെന്നാവശ്യപ്പെടുന്ന വോട്ടര്‍മാരോട് ചില പഞ്ചായത്ത്, റവന്യു ഉദ്യോഗസ്ഥര്‍ ആറുമാസം തുടര്‍ച്ചയായി ഒരിടത്ത് താമസിച്ചാലേ പട്ടികയില്‍ പേരു ചേര്‍ക്കാനാകൂ എന്നു നിര്‍ദ്ദേശിച്ചിരുന്നു.

വ്യത്യസ്ത നിയോജകമണ്ഡലങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ക്ക്, വിവാഹശേഷം വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ നടപടിക്രമങ്ങള്‍ തടസ്സമുണ്ടാക്കുന്നതായി തൃശ്ശൂര്‍ കല്ലേറ്റുംകര സ്വദേശി അഡ്വ. സോളമന്‍ വര്‍ഗീസ് പരാതി സമര്‍പ്പിച്ചിരുന്നു.

ഈ പരാതിയിലാണ്  വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കുന്നതിന് വോട്ടര്‍ക്ക് ഒരിടത്ത് ആറുമാസം തുടര്‍ച്ചയായി താമസിക്കണമെന്ന് വ്യവസ്ഥയില്ലെന്ന് സെക്രട്ടേറിയറ്റിലെ തിരഞ്ഞെടുപ്പിന്റെ ചുമതല വഹിക്കുന്ന വകുപ്പ് മറുപടി നല്‍കിയത്.

വിവാഹിതയായ സ്ത്രീ പുതിയ സ്ഥലത്ത് പേര് ചേര്‍ക്കുന്നതിന് വിവാഹ രജിസ്‌ട്രേഷന്റെ രേഖകളും തിരിച്ചറിയല്‍ കാര്‍ഡും ഭര്‍ത്താവിന്റെ തിരിച്ചറിയല്‍ കാര്‍ഡും ഹാജരാക്കിയാല്‍ മതിയാകും.

Advertisement