ഖത്തര്‍: നയതന്ത്ര പ്രതിസന്ധി ഖത്തറിലെ ഇന്ത്യക്കാരെയും ബാധിക്കുന്നു. ഭക്ഷ്യവില ഉയര്‍ന്നതും തൊഴില്‍ കുറഞ്ഞതും തങ്ങളെ ആശങ്കപ്പെടുത്തുകയാണെന്നാണ് ഖത്തറിലെ ഇന്ത്യന്‍ തൊഴിലാളികള്‍ പറയുന്നത്.

ഏഴുമാസം മുമ്പ് പുതിയ ജോലിയില്‍ പ്രവേശിച്ച അജിത് എന്ന ഇലക്ട്രീഷ്യന്‍ ഇപ്പോള്‍ ആകെ വിഷമത്തിലാണ്. തന്റെ ജോലിയെക്കുറിച്ചുമാത്രമല്ല ഭക്ഷ്യവസ്തുക്കളുടെ വില ഉയര്‍ന്നതും അജിത്തിനെ ഭീതിയിലാഴ്ത്തുന്നു.

‘ ഇതു തുടരുകയാണെങ്കില്‍ ഞങ്ങളെപ്പോലുള്ള തൊഴിലാളികള്‍ക്ക് വലിയ പ്രശ്‌നമാണ്. ഭക്ഷണങ്ങളുടെ വില ഉയരുകയാണ്. പണിയാണെങ്കില്‍ ഇല്ലതാനും.’ അജിത് പറയുന്നു.


Must Read: ‘എന്തിനാണ് ഫേസ്ബുക്ക് പോസ്റ്റുകള്‍ക്കൊപ്പം സ്വന്തം ചിത്രം പോസ്റ്റു ചെയ്യുന്നത്? പാട്ടില്‍ നായികമാര്‍ക്ക് ഫുള്‍ ഡ്രസ് നല്‍കിക്കൂടെ?’; വിമര്‍ശകരുടെ ചോദ്യങ്ങള്‍ക്ക് കിടിലന്‍ മറുപടികളുമായി സന്തേഷ് പണ്ഡിറ്റ് 


മാസം 1,000 റിയാല്‍ ശമ്പളം വാങ്ങുന്ന അജിത് 600റിയാല്‍ വീട്ടിലേക്ക് അയക്കാറുണ്ട്. എന്നാല്‍ അധികകാലം അതിനു കഴിയില്ലെന്നാണ് അജിത് പറയുന്നത്.

‘ചില സൂപ്പര്‍മാര്‍ക്കറ്റുകളില്‍ അരി, തക്കാളി, ഉള്ളി എന്നിവയുടെ വില വര്‍ധിച്ചു. ഓരോന്നിനും ഒരു റിയാല്‍ വീതമായിരുന്നു ഞാന്‍ ചിലവാക്കിക്കൊണ്ടിരുന്നത്. എന്നാല്‍ ഇപ്പോഴത് ഇരട്ടിയായി.’ അദ്ദേഹം പറയുന്നു.

ജോലി സുരക്ഷിതത്വത്തെക്കുറിച്ചും ഇവിടെയുള്ളവര്‍ ടെന്‍ഷനിലാണ്. അയല്‍രാജ്യങ്ങളുടെ നിരോധനം വന്നതോടെയുണ്ടായ സാമ്പത്തിക അനിശ്ചിതത്വം കാരണം ഓവര്‍ടൈം ഒക്കെ ഇല്ലാതായി.

‘ഖത്തറില്‍ തൊഴില്‍ ഉണ്ടാവില്ല എന്ന് ആളുകള്‍ പറയുന്നത് കേള്‍ക്കുന്നു.’ അജിത് പറഞ്ഞു.