എഡിറ്റര്‍
എഡിറ്റര്‍
വീല്‍ചെയറിന് നല്‍കാന്‍ പണമില്ല; ഡോക്ടറെ കാണാന്‍ രോഗി ആശുപത്രിയിലെത്തിയത് ഇളയമകന്റെ കളിവണ്ടിയില്‍, വീഡിയോ കാണാം
എഡിറ്റര്‍
Friday 17th March 2017 11:01pm

തെലങ്കാന: വീല്‍ ചെയര്‍ നല്‍കണമെങ്കില്‍ കൈക്കൂലി നല്‍കണമെന്ന് ആശുപത്രി അധികൃതര്‍, കയ്യില്‍ കാശില്ലാതെ വന്നതോടെ തെലുങ്കാനയില്‍ രോഗി ഡോക്ടറെ കാണാനെത്തിയത് കളിവണ്ടിയില്‍.

33 കാരനായ രാജുവിനാണ് ഈ ദുരനുഭവമുണ്ടായത്. കഴിഞ്ഞവര്‍ഷം ആഗസ്റ്റിലുണ്ടായ ഒരു അപകടത്തിലാണ് രാജുവിന് തലയ്ക്ക് പരുക്കേല്‍ക്കുന്നത്. ഇതേത്തുടര്‍ന്ന് ശസ്ത്രക്രിയ നടത്താനായി കഴിഞ്ഞ ആറുമാസമായി കാത്തിരിക്കുകയാണ് ഇയാള്‍. നേരത്തെ കാശു കൊടുത്താണ് വീല്‍ ചെയര്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ കയ്യില്‍ പണമില്ലാതെ വന്നതോടെ കഴിഞ്ഞ മൂന്ന് തവണ ഇളയ മകന്റെ കളിവണ്ടിയാണ് രാജു ആശുപത്രിയിലെത്തിയത്


Also Read: ‘തെരഞ്ഞെടുപ്പില്‍ നൂറില്‍ 51 സീറ്റ് നേടി വിജയിക്കാന്‍ സാധിക്കും. എന്നാല്‍ മറ്റുളള 49 പേരുടെ ഹൃദയങ്ങളിലും നിങ്ങള്‍ക്ക് ജയിക്കാന്‍ കഴിയണം’; മോദിയ്‌ക്കെതിരെ വിമര്‍ശനവുമായി രാഷ്ട്രപതി


ടോയ് സ്‌കൂട്ടറില്‍ നിരങ്ങി പോകുന്ന രാജുവിന്റെ ദൃശ്യം സോഷ്യല് മീഡിയയില്‍ ചര്‍ച്ചയായപ്പോള്‍ മന്ത്രി കെ.ടി.രാമറാവു തന്നെ നേരിട്ട് രംഗത്തെത്തുകയായിരുന്നു. ആസ്പത്രി സൂപ്രണ്ടുമായി സംസാരിച്ചിട്ടുണ്ടെന്നും രോഗിയുടെ വിവരങ്ങള്‍ അറിയണമെന്നും അദ്ദേഹം ട്വിറ്റ് ചെയ്തു.

അപകടമുണ്ടായതിന് ശേഷം രണ്ട് മാസമാണ് രാജു ഗാന്ധി ആസ്പത്രിയില്‍ ചികിത്സ തേടിയത്. ഇതിന് ശേഷം ഇദ്ദേഹത്തെ വിട്ടയയ്ക്കുകയായിരുന്നു. കൂടാതെ ശസ്ത്രക്രിയക്കാവശ്യമായ രക്തം കണ്ടെത്താനും ആശുപത്രി അധികൃതര്‍ ഇവരോടാവശ്യപ്പെട്ടിരുന്നു. ഇതിന് ശേഷം ഓരോ തവണ ചെല്ലുമ്പോഴും കിടക്കയില്ലെന്നു പറഞ്ഞ് ഇവരെ തിരിച്ചയക്കുകയായിരുന്നുവെന്ന് രാജുവിന്റെ ഭാര്യ സന്തോഷി പറയുന്നു.

Advertisement