Categories

കൊച്ചി മെട്രോ: പണം നല്‍കാനാവില്ലെന്ന് ആലുവാലിയ

ന്യൂഡല്‍ഹി: കൊച്ചി മെട്രോ റെയില്‍ പദ്ധതിയ്ക്ക് പണം നല്‍കാനാവില്ലെന്ന് കേന്ദ്ര ആസൂത്രണ കമ്മീഷന്‍. ആസൂത്രണക്കമീഷന്റെ സമ്പൂര്‍ണ യോഗത്തില്‍ വൈസ് ചെയര്‍മാന്‍ മൊണ്‌ടേക് സിംഗ് ആലുവാലിയാണ് കൊച്ചി മെട്രോയ്ക്ക് പണം നല്‍കാനാവില്ലെന്ന് പറഞ്ഞത്. സംസ്ഥാനത്തിന് ആവശ്യമെങ്കില്‍ പദ്ധതി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കാമെന്നും ആലുവാലിയ.

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ 9നും 9.5 ശതമാനത്തിനുമിടയില്‍ വളര്‍ച്ചാ നിരക്ക് ലക്ഷ്യമിടുന്നതായി ആസൂത്രണ കമ്മീഷന്റെ സമ്പൂര്‍ണ യോഗം വിലയിരുത്തി. സ്വകാര്യ മേഖലയോട് ഉദാരസമീപനമാണ് കമ്മീഷന്‍ കൈക്കൊള്ളുന്നത്. സാമൂഹിക സേവന മേഖലയില്‍ പൊതു-സ്വകാര്യ നിക്ഷേപം ഏര്‍പ്പെടുത്തണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. വ്യവസായ മേഖലയ്ക്ക് പ്രാധാന്യം കൊടുക്കുന്ന കമ്മീഷന്‍ കൃഷിയില്‍ നിന്ന് നാലു ശതമാനം വളര്‍ച്ചാ നിരക്കാണ് ലക്ഷ്യമിടുന്നത്. കൂടുതല്‍ നിക്ഷേപത്തിനായി വിദേശനിക്ഷേപത്തിന്റെയും വ്യാപാരത്തിന്റെയും നയങ്ങള്‍ പരിഷ്‌കരിക്കണമെന്നും യോഗം നിര്‍ദേശിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.