എഡിറ്റര്‍
എഡിറ്റര്‍
സിനിമാ താരങ്ങളുടെ ശ്രദ്ധയ്ക്ക്, ദയവ് ചെയ്ത് മൊബൈല്‍ ഓഫ് ചെയ്ത് വെക്കുക
എഡിറ്റര്‍
Friday 15th February 2013 1:21pm

സൂപ്പര്‍ താരമായാലും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമായാലും ശരി സിനിമയിലെ യഥാര്‍ത്ഥ താരം സംവിധായകനാണെന്ന പുതിയ തിരിച്ചറിവിലാണ്  കോളിവുഡ്.

തമിഴിലെ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ബാലയാണ് ഇത്തരത്തിലുള്ള നിയന്ത്രണങ്ങളുമായി താരങ്ങളെ പൂട്ടിയിരിക്കുന്നത്. ചില നിബന്ധനകള്‍ പാലിച്ചതിന് ശേഷമേ ബാലയുടെ ചിത്രത്തില്‍ ഏത് വലിയ താരമായാലും അഭിനയിക്കാന്‍ സാധിക്കുകയുള്ളൂ.

Ads By Google

തന്റെ ചിത്രത്തില്‍ അഭിനയിച്ച് കൊണ്ടിരിക്കുമ്പോള്‍ മറ്റ് ചിത്രങ്ങളില്‍ കരാര്‍ ഒപ്പിടരുതെന്നാണ് ബാല താരങ്ങള്‍ക്ക് മുമ്പില്‍ വെച്ചിരിക്കുന്നത്. തന്റെ കഥാപാത്രത്തില്‍ നിന്നും അഭിനേതാക്കളുടെ ശ്രദ്ധ നഷ്ടപ്പെടാതിരിക്കാനാണ് ഇങ്ങനെയൊരു നിബന്ധന എന്നാണ് ബാല പറയുന്നത്.

കൂടാതെ മറ്റ് പ്രൊജക്ടുകളില്‍ താരത്തിന്റെ ലുക്കിലും മാറ്റം വരുത്തേണ്ടി വരും. ഇത് തന്റെ കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് ഭംഗം വരുത്തുമെന്നും ബാല പറയുന്നു.

മാത്രമല്ല, സെറ്റുകളില്‍ താരങ്ങളുടെ മൊബൈല്‍ ഉപയോഗത്തിനും ബാല ചില നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെന്നാണ് അറിയുന്നത്. കൂടാതെ താരങ്ങളുടെ സില്‍ബന്തികള്‍ക്കും ബാലയുടെ സെറ്റില്‍ പ്രവേശനമുണ്ടായിരിക്കുകയില്ല. സംവിധായകന്റെ ഇത്രയും നിബന്ധനകള്‍ അംഗീകരിക്കുന്നവര്‍ക്ക് മാത്രമേ അദ്ദേഹത്തിന്റെ ചിത്രത്തില്‍ സ്ഥാനമുണ്ടാകൂ എന്ന് ചുരുക്കം.

ബാലയെ കൂടാതെ വേറെയും സംവിധായകര്‍ താരങ്ങള്‍ക്ക് മുമ്പില്‍ പല നിര്‍ദേശങ്ങളും വെച്ചിട്ടുണ്ട്. മണി രത്‌നം സംവിധാനം ചെയ്തിരുന്ന ചെയ്ത കടല്‍ എന്ന സിനിമയുടെ റിലീസിന് മുമ്പ് ചിത്രത്തിലെ നായികാ നായകന്മാരെ പൊതു വേദികളില്‍ നിന്നും വിലക്കിയിരുന്നു.

തമിഴിലെ മറ്റൊരു പ്രമുഖ സംവിധായകനായ ശങ്കറും തന്റെ പുതിയ ചിത്രത്തിന്റെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നില്ല.

എന്നാല്‍ സംവിധായകരുടെ ഇത്തരം നടപടിയില്‍ കടുത്ത പ്രതിഷേധവും ഉയരുന്നുണ്ട്. ഇത്തരം നിബന്ധനകളെല്ലാം പാലിച്ച് സിനിമയില്‍ അഭിനയിക്കാന്‍ സാധിക്കില്ലെന്നാണ് പല താരങ്ങളും പറയുന്നത്.

Advertisement