എഡിറ്റര്‍
എഡിറ്റര്‍
പെയ്‌സുമൊത്ത് കളിക്കില്ലെന്ന് വ്യക്തമാക്കിയ ഭൂപതിയുടെ കത്ത് ലഭിച്ചിട്ടില്ലെന്ന് എ.ഐ.ടി.എ
എഡിറ്റര്‍
Monday 18th June 2012 10:25am

ന്യൂദല്‍ഹി: ലണ്ടന്‍ ഒളിംപിക്‌സില്‍ ലിയാന്‍ഡര്‍ പേയ്‌സിനൊപ്പം കളിക്കാന്‍ താത്പര്യമില്ലെന്ന് കാണിച്ച് മഹേഷ് ഭൂപതി അയച്ച ഒരു കത്തും സെലക്ഷന്‍ കമ്മിറ്റിക്ക് ലഭിച്ചിട്ടില്ലെന്ന് എ.ഐ.ടി.എ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ കേണല്‍ രണ്‍ബീര്‍ ചൗഹാന്‍.

വ്യക്തിപരമായ അഭിപ്രായ ഭിന്നതകളുണ്ടെങ്കിലും ലണ്ടന്‍ ഒളിംപിക്‌സില്‍ മഹേഷ് ഭൂപതിയ്‌ക്കൊപ്പം ഡബിള്‍സ് കളിക്കുന്നതില്‍ തനിക്കു വിരോധമില്ലെന്ന് ലിയാന്‍ഡര്‍ പെയ്‌സ് വ്യക്തമാക്കിയതിനു പിന്നാലെ പെയ്‌സിനൊപ്പം ഒളിംപിക്‌സില്‍ കളിക്കാനില്ലെന്ന് വ്യക്തമാക്കി ഭൂപതി ഓള്‍ ഇന്ത്യ ടെന്നിസ് അസോസിയേഷന് കത്തയച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

അത്തരത്തിലൊരു കത്തും തങ്ങള്‍ക്ക്‌ ലഭിച്ചിട്ടില്ല. സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചപ്രാകാരം തന്ന അവര്‍ മത്സരത്തില്‍ പങ്കെടുക്കും. അതേസമയം
രോഹന്‍ ബൊപ്പണ്ണയും താനും ഒരു ടീമായി ലണ്ടന്‍ ഒളിംപിക്‌സില്‍ പങ്കെടുക്കാന്‍ താല്‍പര്യപ്പെടുന്നുവെന്നും മറ്റൊരാള്‍ക്കൊപ്പം പങ്കാളിയായി തങ്ങളെ പരിഗണിക്കേണ്ടെന്നും മഹേഷ് ഭൂപതി നേരത്തേ പ്രസ്താവിച്ചിരുന്നു.

എന്നാല്‍ താരങ്ങള്‍ ഒളിംപിക്‌സ് ടീമില്‍ മത്സരിച്ചില്ലെങ്കില്‍ അവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് സിലക്ഷന്‍ കമ്മിറ്റി അറിയിച്ചിട്ടുണ്ട്. പേയ്‌സും ഭൂപതിയും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്ന സമയത്ത് സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനമനുസരിച്ച് നാല് മത്സരങ്ങളില്‍ പങ്കെടുത്തിരുന്നെങ്കിലും മെഡലുകളൊന്നും നേടാനായിരുന്നില്ല.

Advertisement