റാഞ്ചി: ദേശീയഗെയിംസ് വിജയികള്‍ക്ക് നല്‍കാനുള്ള മെഡല്‍ തീര്‍ന്നതിനെ തുടര്‍ന്ന് പൂമാല നല്‍കി അധികൃതര്‍ തലയൂരി. വനിതകളുടെ ഖോ-ഖോ മല്‍സരത്തില്‍ വെങ്കലമെഡല്‍ വിജിയകള്‍ക്ക് മെഡലിനുപകരം പൂമാലയാണ് നല്‍കിയത്.

വെങ്കല മെഡലുകള്‍ തീര്‍ന്നുപോയി എന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. അതിനിടെ മെഡലുകള്‍ തീര്‍ന്നതിനാല്‍ 10 മല്‍സരങ്ങളുടെ അവാര്‍ഡ്ദാനം മാറ്റിവെച്ചിട്ടുണ്ട്.

മെഡല്‍ എത്തിച്ചുവെന്നും മാറ്റിവെച്ച മെഡല്‍ദാനം ഉടനേ നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.