എഡിറ്റര്‍
എഡിറ്റര്‍
നടിയെ ആക്രമിച്ച കേസില്‍ ‘മാഡം’ ഇല്ലെന്ന് പൊലീസ്; അത് സുനിയുടെ ഭാവനാസൃഷ്ടിയെന്ന് വിശദീകരണം
എഡിറ്റര്‍
Thursday 13th July 2017 8:26am

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ‘മാഡം’ ഇല്ലെന്ന് പൊലീസ്. ‘മാഡം’ എന്ന് സുനിയുടെ ഭാവനാ സൃഷ്ടി മാത്രമായിരുന്നെന്നാണ് പൊലീസ് പറയുന്നത്.

കേസുമായി ബന്ധപ്പെട്ട് രണ്ടു തവണയാണ് മാഡം എന്ന വാക്ക് ഉപയോഗിച്ചത്. നടിയെ ആക്രമിക്കുന്ന സമയത്ത് വാഹനത്തില്‍വെച്ച് സുനി ‘ഇത് മാഡം തന്നെ ക്വട്ടേഷന്‍’ ആണെന്നും നാലെ രാവിലെ 10 മണിക്കുശേഷം അവര്‍ വിളിക്കുമെന്നും പറഞ്ഞതായി നടിയുടെ മൊഴിയുണ്ടായിരുന്നു.

രണ്ടാമതായി അഡ്വ ഫെനി ബാലകൃഷ്ണന്റെ മൊഴിയിലാണ് ‘മാഡം’ എന്ന പറയുന്നത്. കീഴടങ്ങാന്‍ താല്‍പര്യം അറിയിച്ച് സുനിയുടെ രണ്ടു സുഹൃത്തുക്കള്‍ തന്നെ സമീപിച്ചെന്നും അവര്‍ ‘മാഡവുമായി’ ചര്‍ച്ച ചെയ്തശേഷം അറിയിക്കാമെന്നു പറഞ്ഞതായും ഫെനി പറഞ്ഞിരുന്നു. എന്നാല്‍ ഇത് സുഹൃത്തുക്കളെയടക്കം സുനി തെറ്റിദ്ധരിപ്പിച്ചതാണെന്നാണ് പൊലീസിനെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടു ചെയ്യുന്നത്.


Also Read: കലാഭവന്‍ മണിയുടെ മരണത്തില്‍ ദിലീപിനു പങ്കുണ്ട്: ആരോപണവുമായി മണിയുടെ കുടുംബം


അതിനിടെ കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യ കാവ്യാ മാധവനെയും കാവ്യയുടെ അമ്മ ശ്യാമളയേയും ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാര കേന്ദ്രമായ ലക്ഷ്യയില്‍ സുനി എത്തിയിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇക്കാര്യം സ്ഥിരീകരിച്ചശേഷം കാവ്യയേയും ശ്യാമളയേയും ചോദ്യം ചെയ്യാനാണ് തീരുമാനം.

ഇതിന്റെ ഭാഗമായി ലക്ഷ്യയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ദൃശ്യങ്ങളിലുള്ളത് സുനി തന്നെയാണെന്ന് ഉറപ്പിച്ചശേഷമേ കാവ്യയേയും ശ്യാമളയേയും ചോദ്യം ചെയ്യൂ.

അതിനിടെ കേസുമായി ബന്ധപ്പെട്ട് പൊലീസ് തെളിവെടുപ്പ് തുടരുകയാണ്. ദിലീപിനെ ഇന്ന് തൃശൂര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ തെളിവെടുപ്പിനു കൊണ്ടുപോകും.

ദിലീപ് ചിത്രമായ ജോര്‍ജേട്ടന്‍സ് പൂരത്തിന്റെ ലൊക്കേഷനില്‍ സുനി എത്തിയിരുന്നതായി തെളിവുകള്‍ ലഭിച്ചിരുന്നു. തൃശൂരില്‍ ടെന്നിസ് ക്ലബില്‍വെച്ച് സ്വകാര്യ ഹോട്ടലില്‍വെച്ചും ദിലീപും സുനിയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇവിടങ്ങളിലും ദിലീപിനെ കൊണ്ടുപോകും.

Advertisement