കണ്ണൂര്‍: കേരളത്തില്‍ ലൗ ജിഹാദുണ്ടെന്നത് യോഗി ആദിത്യനാഥിന്റെ ആരോപണം മാത്രമെന്ന് ന്യൂനപക്ഷ മോര്‍ച്ചാ നേതാവ് അബ്ദുല്‍ റഷീദ് അന്‍സാരി. രക്ഷിതാക്കളുടെ അനുമതിയില്ലാത്ത വിവാഹങ്ങളെയാണ് ലൗ ജിഹാദെന്ന് വിളിക്കുന്നതെന്നും അബ്ദുല്‍ റഷീദ് പറഞ്ഞു.

Subscribe Us:

വ്യത്യസ്ത മതത്തിലുള്ളവര്‍ തമ്മില്‍ വിവാഹിതരാകുമ്പോള്‍ ചില സംശയങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്. രക്ഷിതാക്കളുടെ അനുമതിയില്ലാതെ നടക്കുന്ന ഇത്തരം വിവാഹങ്ങളെയാണ് ലൗജിഹാദ് എന്ന് വിളിക്കുന്നത്. ലൗജിഹാദിലൂടെ മതപരിവര്‍ത്തനമെന്ന ആരോപണം ചില സംശയങ്ങളുടെ ഭാഗമായി ഉണ്ടാകുന്നതാണെന്നും അന്‍സാരി പറഞ്ഞു.


Read more:  മോദി അധികാരത്തിലെത്തിയ ശേഷം അമിത് ഷായുടെ മകന്റെ സ്വത്ത് 16,000 ഇരട്ടി വര്‍ധിച്ചു


കേരളത്തിലും കര്‍ണാടകയിലും ലൗജിഹാദുണ്ടെന്ന് ജനരക്ഷാ യാത്രയ്ക്കിടെ യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. ഇത് അപകടകരമായ പ്രവണതയാണെന്നും ലൗജിഹാദ് വിഷയത്തില്‍ എന്‍.ഐ.എ കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.