എഡിറ്റര്‍
എഡിറ്റര്‍
ഹരിയാനയില്‍ സ്ത്രീകള്‍ക്ക് ഡ്രസ്സ് കോഡ്: ജീന്‍സിനും ടീഷര്‍ട്ടിനും വിലക്ക്‌
എഡിറ്റര്‍
Wednesday 9th May 2012 9:29am

ചണ്ഡീഗഢ്: ഹരിയാനയിലെ ജോലിക്കാരായ സ്ത്രീകള്‍ക്ക് ഇനി ജീന്‍സും, ടീഷര്‍ട്ടും ധരിക്കാന്‍ കഴിയില്ല. സര്‍ക്കാര്‍ പുതിയ ഉത്തരവ് പ്രകാരം ഇവിടുത്തെ സ്ത്രീകള്‍  സാരിയോ ചുരിദാറോ ധരിച്ചേ ജോലിക്കെത്താവൂ.

ഹരിയാനയിലെ വുമണ്‍ ആന്റ് ചൈല്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റാണ് സ്ത്രീകള്‍ക്ക് പുതിയ ഡ്രസ് കോഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജീന്‍സ്, ടീഷര്‍ട്ട് തുടങ്ങിയ വേഷങ്ങളെ മാന്യമല്ലാത്ത വസ്ത്രരീതിയെന്നാണ് ഹരിയാന വുമണ്‍ ആന്റ് ചൈല്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റ് വിശേഷിപ്പിച്ചിരിക്കുന്നത്. സാരിയും ചുരിദാറുമാണ് മാന്യമായ വേഷമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ ചുരിദാറിന് ഷാള്‍ നിര്‍ബന്ധവുമാണ്.

പുരുഷന്മാര്‍ പാന്റും ഷര്‍ട്ടുമാണിടേണ്ടത്. ഈ ഡ്രസ്സ് കോഡ് തെറ്റിക്കുന്നവര്‍ അതിന്റെ അനന്തരഫലം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും വുമണ്‍ ആന്റ് ചൈല്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സര്‍ക്കുലറിലുണ്ട്.

വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ സ്ത്രീകള്‍ക്ക് പുതിയ നിയന്ത്രണങ്ങളുമായെത്തിയ വുമണ്‍ ആന്റ് ചൈല്‍ഡ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ മന്ത്രിയുള്‍പ്പെടെയുള്ള പ്രമുഖരെല്ലാം സ്ത്രീകളാണ്.

Malayalam news

Kerala news in English

Advertisement